ad
Deshabhimani

'അവനെ എല്ലാവരും കൂടി തള്ളിയിട്ട് കൊന്നതാ..'; കോളേജിലെത്തി നിതിന്റെ കുടുംബം

Nithin Raj father Rajan

നിതിൻ വീണുകിടന്ന സ്ഥത്തെത്തിയപ്പോൾ പൊട്ടിക്കരയുന്ന അച്ഛൻ രാജൻ

വെബ് ഡെസ്ക്

Published on Apr 21, 2026, 01:52 PM | 1 min read

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിനെ അധ്യാപകർ കൊന്നതാണെന്ന് അച്ഛൻ രാജൻ. മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഡെന്റൽ കോളേജിലെത്തിയ രാജൻ പറഞ്ഞു. നിതിൻ വീണുകിടന്ന സ്ഥലത്തെത്തി രാജൻ പൊട്ടിക്കരഞ്ഞു. കോളേജ് പ്രിൻസിപ്പൽ മകനെ കൊന്നയാളാണെന്നും അതിനാൽ അദ്ദേഹത്തെ കാണില്ലെന്നും രാജൻ പറഞ്ഞു.


എല്ലാവരും കൂടി എന്റെ മകനെ വിചാരണ ചെയ്തു. എല്ലാവരും കൂടി തള്ളിയിട്ട് കൊന്നതാണ്. അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.- രാജൻ മാധ്യമങ്ങളോട് പറഞ്ഞു. രാജനെ കൂടാതെ നിതിന്റെ സഹോദരി രാഖി, സഹോദരീ ഭർത്താവ് അശോകൻ എന്നിവരാണ് കോളേജിലെത്തിയത്.


രാജന്റെ വിശദമായ മൊഴി അന്വേഷണസംഘം ഒരിക്കൽകൂടി രേഖപ്പെടുത്തും.


പ്രിൻസിപ്പൽ ചേംബറിനകത്ത് നടത്തിയ വിചാരണയ്ക്ക് ശേഷമാണ് നിതിൻ മരിച്ചത്. ആ വിചാരണയാണ് മരണത്തിലേക്ക് നയിച്ചത്. അതിനാൽ കൂടുതൽ പ്രതികളെ ചേർക്കേണ്ടതുണ്ടെന്ന് നിതിന്റെ കുടുംബം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home