ad
Deshabhimani

print edition നിധിൻരാജിന്റെ മരണം: ക്രൈംബ്രാഞ്ച്‌ സംഘം നോയ്‌ഡയിലേക്ക്‌

Nithin raj family.jpg
avatar
സ്വന്തം ലേഖകൻ

Published on May 25, 2026, 12:00 AM | 1 min read

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ്‌ വിദ്യാർഥി നിധിൻരാജിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘം കൂടുതൽ തെളിവ്‌ ശേഖരിക്കുന്നതിനായായി അടുത്ത ദിവസം നോയ്‌ഡയിലേക്ക്‌ പോകും. മരണവുമായി ബന്ധപ്പെട്ട കേസിൽ നോയ്‌ഡയിലെ ‘ഇൻസ്‌റ്റന്റ്‌ ഫണ്ട്‌സ്‌’ ലോൺ ആപ്‌ സ്ഥാപനത്തിലെ മൂന്നുപേർ റിമാൻഡിലായിരുന്നു.


ഒന്നാം വർഷ ബിഡിഎസ്‌ വിദ്യാർഥിയായിരുന്ന നിധിൻരാജിനെ ഏപ്രിൽ പത്തിനാണ്‌ കോളേജ്‌ കെട്ടിടത്തിൽനിന്ന്‌ വീണുമരിച്ച നിലയിൽ കണ്ടത്‌. ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. എം കെ റാം അടക്കമുള്ളവരാണണ്‌ നിധിൻരാജിന്റെ മരണത്തിന്‌ ഉത്തരവാദികളെന്ന ബന്ധുക്കളുടെ പരാതിയിലാണ്‌ ചക്കരക്കൽ പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. ലോൺ ആപ്പിൽനിന്നെടുത്ത വായ്‌പയുടെ തിരിച്ചടവ്‌ മുടങ്ങിയതിനെത്തുടർന്ന്‌ അവരിൽനിന്ന്‌ ഭീഷണിയുണ്ടായിരുന്നു. ഇതിന്റെ തെളിവ്‌ ലഭ്യമായതോടെയാണ്‌ കണ്ണൂർ സിറ്റി സൈബർ ക്രൈം സംഘം നോയ്‌ഡയിലെ ‘ഇൻസ്‌റ്റന്റ്‌ ഫണ്ട്‌സ്‌’ സ്ഥാപനത്തിലെ മൂന്നുപേരെ നേരത്തേ അറസ്‌റ്റുചെയ്‌തത്‌.


ഇ‍ൗ സ്ഥാപനത്തിൽനിന്ന്‌ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ്‌ അധ്യാപിക ഡോ. ലത ശശിധരനും ഭീഷണി വന്നിരുന്നു. നിധിൻരാജ്‌ വായ്‌പയെടുക്കുന്പോൾ റഫറൻസിനാണ്‌ അധ്യാപികയുടെ ഫോൺനന്പർ നൽകിയത്‌. കണ്ണൂർ ക്രൈംബ്രാഞ്ച്‌ എസ്‌പി പി ബാലകൃഷ്‌ണൻനായരുടെ മേൽനോട്ടത്തിൽ രണ്ട്‌ ഡിവൈഎസ്‌പിമാരാണ്‌ കേസന്വേഷിക്കുന്നത്‌. കൂടുതൽ തെളിവ്‌ ശേഖരിക്കുന്നതിനും ‘ഇൻസ്റ്റന്റ്‌ ഫണ്ട്‌സ്‌’ സ്ഥാപനത്തിൽ പരിശോധന നടത്തുന്നതിനുമായാണ്‌ സുധീർ കല്ലന്റെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസം നോയ്‌ഡയിലേക്ക്‌ പോകുന്നത്‌. ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ വീട്ടിലെത്തി നിധിൻരാജിന്റെ ബന്ധുക്കളുടെ മൊഴിയെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home