നിപാ: 84 പേരുടെ സാമ്പിള്‍ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്

മലപ്പുറം : നിപാ രോഗബാധിതയുമായി പ്രാഥമികസമ്പര്‍ക്കത്തില്‍ വന്ന 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്. ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. പുതുതായി ആരും തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. 65 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 101 ആളുകള്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണുള്ളത്. ഒരാളുടെ സാമ്പിള്‍ പരിശോധനാഫലം കൂടി വരാനുണ്ട്.
നിപ രോഗബാധിത പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂന്നു പേരും എറണാകുളം മെഡിക്കല്‍ കോളേജില്‍ ഒരാളുമടക്കം അഞ്ചുപേരാണ് ചികിത്സയിലുള്ളത്. 88 കാരനായ അമരമ്പലം സ്വദേശി, 27 കാരിയായ കുറ്റിപ്പുറം സ്വദേശി, 13 കാരനായ മമ്പാട് സ്വദേശി എന്നിവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവരുടെ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്.










0 comments