print edition പ്രതിരോധം പാളി

സ്വന്തം ലേഖകർ
Published on Jun 12, 2026, 12:11 AM | 2 min read
കോഴിക്കോട്/ തിരുവനന്തപുരം
: കോഴിക്കോട്ട് യുവാവിന് നിപാ സ്ഥിരീകരിച്ചിട്ടും പ്രതിരോധം ഒരുക്കാനാകാതെ ആരോഗ്യവകുപ്പ് . നിപാ ചികിത്സയ്‌ക്കുള്ള മരുന്ന് സംസ്ഥാനത്ത് ആവശ്യത്തിന് എത്തിച്ചിട്ടില്ല. രോഗബാധിതനായ രാമനാട്ടുകര ഫാറൂഖ് കോളേജ് സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലെ മുഴുവകോഴിക്കോട്ട് യുവാവിന് നിപാ സ്ഥിരീകരിച്ചിട്ടും പ്രതിരോധം ഒരുക്കാനാകാതെ ആരോഗ്യവകുപ്പ് . നിപാ ചികിത്സയ്‌ക്കുള്ള മരുന്ന് സംസ്ഥാനത്ത് ആവശ്യത്തിന് എത്തിച്ചിട്ടില്ല.ൻപേരെയും കണ്ടെത്താനാകാത്തതും ആശങ്ക സൃഷ്‌ടിക്കുന്നു.
അതിനിടെ, പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധനാഫലം വന്നതുപോലും മന്ത്രി അറിഞ്ഞില്ല. ഫലം വന്നില്ലെന്ന മന്ത്രി കെ മുരളീധരന്റെ പ്രസ്‌താവന സർക്കാരിനാകെ നാണക്കേടായി. പരിശോധനാഫലം വന്നതായി കോഴിക്കോട് കലക്‌ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. സൂക്ഷ്‌മതലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ അനിവാര്യമായിരിക്കെ സർക്കാരിന്റെ ഏകോപനമില്ലായ്‌മയാണ് മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്‌താവനയിൽ വെളിവായത്.
തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ അവലോകന യോഗം നടത്തിയതും വിമർശത്തിനിടയാക്കി. മുന്പ് രണ്ടുതവണ നിപാ കണ്ടെത്തിയപ്പോഴും അന്നത്തെ ആരോഗ്യമന്ത്രിമാർ അതാതിടത്ത് നേരിട്ടെത്തി ഉന്നതതലയോഗം ചേർന്നിരുന്നു.
കണ്ടെയ്‌ൻമെന്റ് സോൺ നിശ്‌ചയിക്കുന്നതിലടക്കം മന്ത്രിമാരായ കെ കെ ശൈലജയും വീണാ ജോർജും പങ്കാളികളായത് ആരോഗ്യപ്രവർത്തകർക്ക് ആത്മവിശ്വാസമേകിയിരുന്നു. എൽഡിഎഫ് സർക്കാരിന്റെ മികച്ച മാതൃക മുമ്പിലുള്ളപ്പോഴാണ് പുതിയ ആരോഗ്യമന്ത്രി കഴിവുകേട് പ്രകടമാക്കിയത്.
അതിനിടെ, നിപാ ബാധിതനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും പുറത്തുവിട്ടു. രോഗി വിവിധ പരിശോധനകൾക്ക് വിധേയനായതിനാൽ, കൂടുതൽ ആരോഗ്യപ്രവർത്തകർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടേക്കാമെന്നും ഇവരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ പറയുന്നു. നിലവിൽ സമ്പർക്കപ്പട്ടികയിൽ 77 പേരുണ്ട്. ഇതിൽ 58ഉം ആരോഗ്യപ്രവർത്തകർ. 14 പേർ ബന്ധുക്കളും അഞ്ചുപേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്.
സമ്പർക്കപ്പട്ടികയിലുള്ളവരിൽ രണ്ടുപേർ അതീവ അപകടസാധ്യതാ വിഭാഗത്തിലും 13 പേർ അപകടസാധ്യതാ വിഭാഗത്തിലും 62 പേർ കുറഞ്ഞ അപകടസാധ്യത വിഭാഗത്തിലുമാണ്. ഇവരോട് ക്വാറന്റെെനില്‍ പോകാൻ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌താൽ കണ്ടെയ്‌ൻമെന്റ് സോൺ പ്രഖ്യാപിക്കും. ചെന്നൈയിൽനിന്ന് കൂടുതൽ മരുന്നെത്തിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും എന്നെത്തുമെന്നോ എത്ര സ്റ്റോക്കുണ്ടെന്നോ വ്യക്തതയില്ല.
9 പേർക്കുകൂടി ഷിഗല്ല
തിരുവനന്തപുരം:
സംസ്ഥാനത്ത് ഷിഗല്ല ബാധിതരുടെ എണ്ണം ഉയരുന്നു. ഒന്നര വയസ്സുകാരി ഉൾപ്പെടെ ഒന്പത്‌പേർക്കുകൂടി വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം–3, കൊല്ലം–2, കോഴിക്കോട്–1, വയനാട്–1, മലപ്പുറം–2 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഇതോടെ വയനാട്ടിൽ രോഗികൾ ഒമ്പതായി. കോളിയാടി മാർ ബസേലിയോസ് എയുപി സ്‌കൂൾ വിദ്യാർഥികൾക്കാണ് രോഗബാധ. 47 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.
തിരുവനന്തപുരത്ത് തോന്നയ്‌ക്കൽ സ്വദേശിയായ ഒന്നര വയസ്സുകാരി ഉൾപ്പെടെ മൂന്നുകുട്ടികള്‍ക്കാണ് ഷിഗല്ല ബാധ. ചാക്ക, പുത്തന്‍തോപ്പ് എന്നിവിടങ്ങളിലാണ് മറ്റ് രോഗബാധിതർ. കൊല്ലത്ത് പരവൂർ, കിളികൊല്ലൂർ മേഖലയിലെ രണ്ട് വിദ്യാർഥികൾക്കാണ് രോഗം. ഇവർ പാരിപ്പള്ളിയിലെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
രോഗലക്ഷണങ്ങളോടെ പതിനെട്ടുകാരനും ചികിത്സയിലുണ്ട്. കോഴിക്കോട്ട് മങ്ങാട് സ്വദേശിക്കും മലപ്പുറത്ത് എടവണ്ണ, തേഞ്ഞിപ്പലം സ്വദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
പനിബാധിതരുടെ എണ്ണത്തിലും വൻ വർധനയാണ്. വ്യാഴം മാത്രം 13025പേർ സംസ്ഥാനത്ത് ചികിത്സതേടി.










0 comments