ഓപ്പറേഷൻ സൈ ഹണ്ട് : താനൂരിൽ ഒമ്പതുപേർ പിടിയിൽ

താനൂർ : സൈബർ തട്ടിപ്പുകൾ തടയുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന സൈ ഹണ്ട് ഓപറേഷനില്‍ താനൂരിൽ ഒമ്പതുപേർ പിടിയിൽ. എളാരംകടപ്പുറം തയ്യിൽപറമ്പിൽ റിസാൻ (18), കാട്ടിലങ്ങാടി കളത്തിൽകണ്ടി അക്ഷയ് (20), പുതിയകടപ്പുറം കണ്ണപ്പന്റെ പുരക്കൽ ഷംസുദ്ദീൻ (25), മൂന്നുപള്ളി കുഞ്ഞിൻ്റെ പുരക്കൽ മുഹമ്മദ് ഷംസീർ (25), ഓമച്ചപ്പുഴ തെക്കൻവീട്ടിൽ റഹീബ് (42), ഒട്ടുമ്പുറം കോയിക്കൽ അസീസ് (33), കാട്ടിലങ്ങാടി നെല്ലിക്കപ്പറമ്പിൽ മുഹമ്മദ് അർഷിദ് (22), താനൂർ രായിൻ പരീച്ചിൻ്റെ പുരക്കൽ ഷഹർസദ് (21), ഒഴൂർ കുറുവട്ടിശ്ശേരി അടിപറമ്പത് താഹിർഅലി (32) എന്നിവരാണ് താനൂർ പൊലീസിന്റെ പിടിയിലായത്.
സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് കൊടുത്തവർ, കമീഷൻ വാങ്ങി പണം പിൻവലിച്ചു കൊടുത്തവർ, പണം സ്വീകരിച്ച് എത്തിച്ചു കൊടുക്കുന്ന ഏജൻ്റുമാർ തുടങ്ങി പണം വൻ തോതിൽ യുഎസ് ഡോളറാക്കി മാറ്റുന്നവരടക്കം കഴിഞ്ഞ ദിവസം താനൂരിൽ നടന്ന പരിശോധനയിൽ പിടിയിലായി. വ്യാഴം രാവിലെ ഏഴിന് തുടങ്ങിയ റെയ്‌ഡ് വെള്ളി പുലർച്ചെ വരെ നീണ്ടു. പിടിയിലായവരിൽ നിന്നും നിരവധി ബാങ്ക് പാസ്ബുക്കുകൾ, മൊബൈൽ ഫോണുകൾ, എടിഎം കാർഡുകൾ തുടങ്ങിയവ പിടിച്ചെടുത്തു.
താനൂരിൽ രജിസ്റ്റർ ചെയ്ത ആറു കേസുകളിലായാണ് ഒമ്പത് പേർ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദേശപ്രകാരം താനൂർ ഡിവൈഎസ്പി പി പ്രമോദിൻ്റെ നേതൃത്വത്തിൽ സിഐ കെ ടി ബിജിത്ത്, എസ്ഐമാരായ എൻ ആർ സുജിത്, സുകീഷ്കുമാർ, ഇസ്മായിൽ, എഎസ്ഐമാരായ കെ സലേഷ്, അനിൽ, നിഷ സെബാസ്റ്റ്യൻ, ദൃശ്യ, രേഷ്മ, രമ്യ, സുധി സുന്ദർ, പ്രജീഷ്, അനിൽകുമാർ, പ്രബീഷ്, ജിതിൻ, വിപീഷ്, അനീഷ് തുടങ്ങിയവരാണ് പരിശോധനയിൽ പങ്കെടുത്തത്. ഒമ്പത് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










0 comments