ad
Deshabhimani

കളിക്കാരുടെ ഫോൺ പിടിച്ചെടുത്തു; പാക് ക്രിക്കറ്റിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല

Pakistan Cricket.JPG
വെബ് ഡെസ്ക്

Published on Sep 06, 2026, 08:38 PM | 1 min read

ലാഹോർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരത്തിന് മുമ്പ് താരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മൂന്നാം ടെസ്റ്റിനു മുമ്പ് താരങ്ങളുടെ മൊബൈൽ ഫോണുകൾ വാങ്ങിവെച്ചെന്നും കളി കഴിയുന്നവരെ താരങ്ങൾക്ക് ഫോൺ കൊടുക്കില്ലെന്നുമാണ് പുതിയ റിപ്പോർട്ട്.


നേരത്തെ മൂന്ന്‌ മത്സര പരമ്പരയിൽ ആദ്യ രണ്ട്‌ കളിയും ടീം തോറ്റിരുന്നു. ഇതിന് പിന്നാലെ പരിശീലകരെയും ഏഴ്‌ കളിക്കാരെയും പിൻവലിച്ചിക്കുകയും ചെയ്തു. പാകിസ്ഥാന്റെ ഈ നടപടികൾ വിവാദമായിരിക്കെയാണ് പുതിയ നിയന്ത്രണങ്ങൾ കൂടി നടപ്പാക്കുന്നത്.


ഇംഗ്ലണ്ട്‌ പര്യടനത്തിലുള്ള ടെസ്റ്റ്‌ ടീം കോച്ച്‌ സർഫറാസ്‌ അഹമ്മദ്‌, ബ‍ൗളിങ്‌ കോച്ച്‌ ഉമർ ഗുൽ, കളിക്കാരായ മുഹമ്മദ്‌ റിസ്വാൻ, ഇമാം ഉൾ ഹഖ്‌, സൽമാൻ അഗ, അലി ഉസ്‌മാൻ, ആമിർ ജമാൽ, അവൈസ്‌ സഫാർ, ഖുറാം ഷഹ്‌സാദ്‌ എന്നിവരെയാണ് പാക്‌ മാനേജ്‌മെന്റ്‌ തിരിച്ചുവിളിച്ചത്‌.

മൂന്ന്‌ മത്സര പരമ്പരയിൽ ആദ്യ രണ്ട്‌ കളിയും ടീം തോറ്റിരുന്നു. ബുധനാഴ്‌ചയാണ്‌ പാക്‌–ഇംഗ്ലണ്ട്‌ അവസാന ടെസ്റ്റ്‌. ഏകദിന–ട്വന്റി20 പരിശീലകനായ മൈക്ക്‌ ഹെസെനെ ചുമതലയേൽപ്പിച്ചിട്ടുണ്ട്‌. അഞ്ച്‌ പുതുമുഖങ്ങളെയും ഉൾപ്പെടുത്തി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home