ad
Deshabhimani

നഷ്ടപ്പെടുന്ന സ്മാർട്ട്ഫോണുകളിൽ ഉടമസ്ഥര്‍ക്ക് തിരികെ ലഭിക്കുന്നത് 36 ശതമാനം മാത്രം; കണക്കുകൾ ഞെട്ടിക്കുന്നത്

smartphone
വെബ് ഡെസ്ക്

Published on Sep 06, 2026, 09:22 PM | 1 min read

ന്യൂഡൽഹി : ഒരു വ്യക്തിയ്ക്ക് ഇന്ന് ഏറ്റവും വിലപ്പെട്ടതായി തോന്നുന്നത് അവരുടെ സ്മാർട്ട്ഫോണുകളായിരിക്കും. വ്യക്തിഗത ഡാറ്റ മുതൽ ബാങ്കിംഗ് ആപ്പുകളും സുപ്രധാന കോൺടാക്റ്റുകളും സൂക്ഷിച്ചുവെയ്ക്കുന്നത് സ്മാർട്ട്ഫോണുകളിലാണ്. ഫോൺ മോഷ്ടിക്കപ്പെടുന്നതും നഷ്ടപ്പെടുന്നതും സാമ്പത്തിക അപകടസാധ്യതയായി മാറാം.


സെൻട്രൽ എക്യുപ്‌മെന്‍റ് ഐഡന്‍റിറ്റി രജിസ്റ്ററിൽ (സിഇഐആർ) നിന്നുള്ള സർക്കാർ കണക്കുകൾ പ്രകാരം വർഷം തോറും കോടിക്കണക്കിന് ഡിവൈസുകളാണ് നഷ്ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്യുന്നത്. എന്നാൽ ഇതിൽ ചെറിയൊരു ശതമാനം മാത്രമാണ് ഒടുവിൽ ഉടമസ്ഥരിലേക്ക് തിരികെ എത്താറുള്ളത്.


സിഇഐആറിന്റെ 2026 സെപ്റ്റംബർ 6 വരെയുള്ള കണക്കുകൾ അനുസരിച്ച് കാണാതായ 59 ലക്ഷം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. 36.7 ലക്ഷം ഡിവൈസുകൾ കണ്ടെത്തുകയും 13.39 ലക്ഷം എണ്ണം വീണ്ടെടുക്കുകയും ചെയ്തു. അതായത് കണ്ടെത്തിയ മൊബൈൽ ഫോണുകളിൽ 37 ശതമാനത്തിൽ താഴെ മാത്രമാണ് യഥാർത്ഥ ഉടമകൾക്ക് തിരികെ ലഭിച്ചിട്ടുള്ളത്.


കണ്ടെത്തിയ മെബൈൽ ഫോണുകൾ തിരികെ ലഭിച്ചിട്ടുള്ളവരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന വീണ്ടെടുക്കൽ നിരക്ക് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. കണ്ടെത്തിയ 3,31,896 ഫോണുകളിൽ 1,57,195 എണ്ണവും തിരികെ നൽകി. കണ്ടെത്തിയ 6.61 ലക്ഷം ഫോണുകളിൽ 51,043 എണ്ണം (7.7%) മാത്രമാണ് ഡൽഹിയിൽ വീണ്ടെടുക്കാൻ കഴിഞ്ഞത്. മഹാരാഷ്ട്രയിൽ 4,17,021 ഫോണുകൾ കണ്ടെത്തുകയും 41 ശതമാനം നിരക്കിൽ 1,71,139 ഫോണുകൾ തിരികെ നൽകുകയും ചെയ്തിട്ടുണ്ട്.


ഫോൺ നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ


ഫോൺ നഷ്ടപ്പെട്ടതായി മനസ്സിലായ ഉടൻ തന്നെ റിമോട്ട് ട്രാക്കിംഗ് ടൂളുകൾ ഉപയോഗിച്ച് ലൊക്കേറ്റ് ചെയ്യാനും ഡാറ്റ ലോക്ക് ചെയ്യാനും ചെയ്യാനും ശ്രമിക്കുക. റിമോട്ട് ആക്സസ് ഇല്ലെങ്കിൽ ഉടൻ ടെലികോം ഓപ്പറേറ്ററെ ബന്ധപ്പെട്ട് സിം കാർഡ് ബ്ലോക്ക് ചെയ്യണം.


ബാങ്കുകളെയും പേയ്മെന്റ് സർവീസ് ദാതാക്കളെയും വിവരം അറിയിക്കുക. മൊബൈൽ ബാങ്കിംഗ് ആക്സസ് പ്രവർത്തനരഹിതമാക്കുകയും ഇമെയിൽ, സോഷ്യൽ മീഡിയ പാസ്‌വേഡുകൾ മാറ്റുകയും വേണം. തുടർന്ന് പൊലീസിൽ പരാതി നൽകുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home