യെച്ചൂരി അനുസ്‌മരണം 10ന്; രജിസ്‌ട്രേഷൻ തുടങ്ങി

തിരുവനന്തപുരം: സിപിഐ എം ജനറൽ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിയുടെ രണ്ടാമത് അനുസ്‌മരണം സെപ്തംബർ 10 ന് തിരുവനന്തപുരത്ത് നടക്കും. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അനുസ്‌മരണ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. akgcentre.in എന്ന വെബ്‌സൈറ്റിലെ ലിങ്ക്/ക്യുആർ കോഡ് ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്‌റ്റർചെയ്യാം. ഫോമിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അടച്ച രജിസ്‌ട്രേഷൻ ഫീസിന്റെ വിശദാംശങ്ങളും രേഖപ്പെടുത്തണം. വിശദാംശങ്ങൾക്ക് https://akgcentre.in/ ഫോൺ: 99951 62270, [email protected]
പത്തിന് രാവിലെ ഒമ്പതു മുതൽ എ കെ ജി ഹാളിലാണ് യെച്ചൂരി അനുസ്‌മരണം. പ്രഭാഷണങ്ങൾ, ഫോട്ടോ എക്‌സിബിഷൻ, നാടകം തുടങ്ങിയവ സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് യെച്ചൂരി– ഓർമ, കാലം ഫോട്ടോ പ്രദർശനത്തോടെയാണ് അനുസ്‌മരണത്തിന് തുടക്കം. മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻ പിള്ള ഉദ്‌ഘാടനംചെയ്യും. രാവിലെ 10ന് ലോകമുതലാളിത്തം നേരിടുന്ന ഘടനാപരമായ പ്രതിസന്ധി വിഷയത്തിൽ സാമ്പത്തിക വിദഗ്‌ധൻ പ്രൊഫ. പ്രഭാത് പട്‌നായിക്കും 11.45ന് ഇന്ത്യൻ ജനാധിപത്യവും മതനിരപേക്ഷതയും നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് മുതിർന്ന നേതാവ് ബൃന്ദ കാരാട്ടും പ്രഭാഷണം നടത്തും. പകൽ രണ്ടിന് കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്റർ ‘മിസ’ നാടകം അവതരിപ്പിക്കും. 3.30ന് യെച്ചൂരി അനുസ്‌മരണം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷനാകും.









0 comments