നിമിഷപ്രിയ കേസ്: ഇടപെട്ടത് മനുഷ്യനെന്ന നിലയിൽ- കാന്തപുരം

കോഴിക്കോട് : യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടത് മനുഷ്യനെന്ന നിലയിലാണെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. വിദേശത്തായതിനാൽ കുടുംബത്തിന് ഇടപെടാൻ പ്രയാസകരമായിരുന്നു.
യെമനിലെ പണ്ഡിതൻമാരെ ബന്ധപ്പെട്ടാണ് കാര്യങ്ങൾ ബോധിപ്പിച്ചത്. കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാൽ ആ കുടുംബത്തിന്റെ അനുവാദത്തോടെ പണം നൽകി വധശിക്ഷയിൽ നിന്ന് ഒഴിവാകാം. വിഷയം ബോധിപ്പിച്ചത് അവർ അംഗീകരിച്ചു. വേണ്ടത് ചെയ്യാമെന്ന് അവർ അറിയിക്കുകയായിരുന്നു. ഇന്ന് വിഷയത്തിൽ കോടതിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഇടപെടൽ ഇനിയും തുടരും. പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിവരമറിയിച്ചിട്ടുണ്ട്.
യെമനിൽ സ്വീകാര്യരായ പണ്ഡിതരോടാണ് ചർച്ച നടത്തിയത്. അതിനാലാണ് വധശിക്ഷ നീട്ടിവെക്കാനുള്ള തീരുമാനം ഉണ്ടായതെന്നും എല്ലാവരും ഇനിയും വിഷയത്തിൽ സഹകരിക്കണമെന്നും കാന്തപുരം മാധ്യമങ്ങളോട് പറഞ്ഞു.









0 comments