നിലമ്പൂരിൻ്റെ കുരുക്കഴിച്ച് റെയിൽവേ അടിപ്പാത; സർക്കാർ യാഥാർഥ്യമാക്കിയത് നാടിന്റെ ദീർഘകാല ആവശ്യം

മലപ്പുറം: നിലമ്പൂരിൻ്റെ കുരുക്കഴിച്ച് റെയിൽവേ അടിപ്പാത യാത്രക്കാർക്കായി തുറന്നു കൊടുത്തു. നിലമ്പൂർ- ഷൊർണൂർ പാതയിൽ യാത്ര ചെയ്യുന്നവരുടെ ദീർഘകാലത്തെ ആവശ്യമാണ് എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തുടർച്ചയായി റെയിൽവേ ഗേറ്റ് അടക്കുന്നത് മൂലം ഉണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരമായാണ് പുതിയ റെയിൽവേ അടിപ്പാത നിർമ്മിച്ചത്. അവസാന ഘട്ട പ്രവൃത്തികൾ പുരോഗമിക്കുന്ന അടിപ്പാത തുറന്നതോടെ പ്രദേശത്തെ ഗതാഗത കുരുക്കിന് പരിഹാരമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Related News
കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിൻ്റെ (കെ- റെയിൽ) നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരിൻ്റെ ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരും റെയിൽവേയും സംയുക്തമായി 12 കോടി രൂപ ചെലവിട്ടാണ് അടിപ്പാത നിർമിച്ചത്. എട്ട് മീറ്റര്‍ വീതി യില്‍ റോഡും ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതയും അടിപ്പാതയില്‍ ഉണ്ട്. ഏറെക്കാലെത്തെ അനിശ്ചിത്വത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് നിലമ്പൂര്‍ - പൂക്കോട്ടുംപാടം റോഡ് അടച്ച് പ്രവര്‍ത്തി തുടങ്ങിയത്.
അടിപ്പാതയുടെ അറ്റകുറ്റപ്പണികള്‍ ബാക്കി നില്‍ക്കെ യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കാന്‍ റെയില്‍വേ എ ഡി ആര്‍ എമ്മിന്റെ നേതൃത്വത്തില്‍ അടിപ്പാത തുറന്ന് കൊടുക്കുകയായിരുന്നു. ഇതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിനാണ് അറുതിയാവുന്നത്. ആംബുലന്‍സുകള്‍, സ്‌ക്കൂള്‍ വാഹനങ്ങള്‍, ബസുകള്‍ ഉള്‍പ്പെടെ റെയില്‍വേ ഗേറ്റടവില്‍ ഇരു ഭാഗത്തും കുടുങ്ങിക്കിടക്കുന്നത് പതിവായിരുന്നു. ഇതിന് പരിഹാരമായാണ് ട്രാക്കിന് താഴെ റോഡ് നിര്‍മിച്ചത്.









0 comments