ഇടതുപക്ഷ വിരുദ്ധരെല്ലാം ഒത്തുചേർന്നു : ബിനോയ് വിശ്വം

തിരുവനന്തപുരം
നിലമ്പൂരിലെ പരാജയം വിനയപൂർവം അംഗീകരിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകും. മികച്ച സ്ഥാനാർഥിയെയാണ് എൽഡിഎഫ് മത്സരിപ്പിച്ചത്.എല്ലാ മാന്യതയും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനായി. പി വി അൻവറിനെപ്പോലുള്ള തത്വദീക്ഷയില്ലാത്ത, നിലപാടില്ലാത്ത വ്യക്തികളെ ഏറ്റെടുക്കുമ്പോൾ ജാഗ്രത കാട്ടേണ്ടിയിരുന്നു.
ഭരണവിരുദ്ധ വികാരമല്ല തോൽവിക്കു കാരണം. സർക്കാരിൽ ജനങ്ങൾക്ക് നല്ല മതിപ്പുണ്ട്. അതെന്തുകൊണ്ടു വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല എന്നത് എൽഡിഎഫിനുള്ള പാഠമാണ്. ഇതുകൂടി ഉൾക്കൊണ്ട് വരുന്ന തെരഞ്ഞെടുപ്പുകളെ നേരിടും. എല്ലാ ഇടതുപക്ഷ വിരുദ്ധരെയും ഒരുമിച്ചുചേർത്താണ് യുഡിഎഫ് മത്സരിച്ചത്. യുഡിഎഫും ബിജെപിയും എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ഒന്നിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments