നിലമ്പൂർ ഇന്ന് ബൂത്തിലേക്ക് ; പോളിങ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

file photo
നിലമ്പൂർ
നിലമ്പൂർ വ്യാഴാഴ്‌ച ബൂത്തിലേക്ക് നീങ്ങും. 263 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. 2,32,381 വോട്ടർമാരാണുള്ളത്. ഇതിൽ 1,13,613 പുരുഷന്മാരും 1,18,760 സ്ത്രീകളും എട്ട് ട്രാൻസ് ജെൻഡർമാരുമുണ്ട്.
നിലമ്പൂർ നഗരസഭ, വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് നിലമ്പൂർ മണ്ഡലം. നാട്ടുകാരനായ യുവനേതാവ് എം സ്വരാജിലൂടെ എൽഡിഎഫ് പ്രചാരണത്തിലുടനീളം ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ), പി വി അൻവർ എന്നിവരടക്കം 10 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 23നാണ് വോട്ടെണ്ണൽ.









0 comments