Deshabhimani

print edition എൻഎച്ച്എം ജീവനക്കാരുടെ കരാർ വെട്ടിച്ചുരുക്കി

national health mission kerala
വെബ് ഡെസ്ക്

Published on May 31, 2026, 03:00 AM | 1 min read

തിരുവനന്തപുരം: എൻഎച്ച്എം ജീവനക്കാരുടെ സേവനകാലാവധി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആഗസ്‌ത്‌ 31ലേക്ക് നിജപ്പെടുത്തി ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം സംസ്ഥാന മിഷൻ ഡയറക്ടർ ഉത്തരവിറക്കി. പദ്ധതിയിൽ 17,000ൽപ്പരം ആരോഗ്യപ്രവർത്തകരുണ്ട്‌.


സർക്കാരുകൾ മാറിവരുമ്പോൾ ജീവനക്കാരുടെ കാലാവധി ഓരോ വർഷവും മാനദണ്ഡപ്രകാരം പുതുക്കി നൽകിയിരുന്നു. നിപാ, കോവിഡ്, പ്രളയം എന്നിവയുടെ കാലത്ത്‌ മികച്ച സേവനം നടത്തിയ ആരോഗ്യപ്രവർത്തകരെ ദ്രോഹിക്കുന്ന ഉത്തരവിനെതിരെ ജീവനക്കാരിൽ ആശങ്കയും പ്രതിഷേധവും ഉയർന്നു. 19 വർഷമായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ജോലി അനിശ്ചിതത്വത്തിലായി. പെർഫോമൻസ് അപ്രൈസൽ പ്രകാരം ഒരുവർഷത്തേക്കുള്ള നിയമനമാണ് നിലവിലുള്ള മാനദണ്ഡപ്രകാരം കരാർ പുതുക്കുന്നത്. വിപരീതമായി മൂന്നു മാസത്തേക്കുമാത്രം ജീവനക്കാരെ നിയമിക്കുന്ന ഉത്തരവിനെതിരെ എൻഎച്ച്എം എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) പ്രതിഷേധിച്ചു. ജീവനക്കരുടെ ആശങ്ക പരിഹരിക്കണമെന്ന്‌ സംസ്ഥാന പ്രസിഡന്റ് യു പി ജോസഫ് ആവശ്യപ്പെട്ടു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home