print edition സർക്കാരുകളുടെ ദ്രോഹനടപടികളിൽ ജീവനക്കാരുടെ പ്രതിരോധം

എൻജിഒ യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ച്
തിരുവനന്തപുരം: കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ അണിനിരന്ന് സർക്കാർ ജീവനക്കാർ. തെറ്റായ നയങ്ങൾ തിരുത്തണമെന്നും കേരള ബദലിന്റെ നന്മകളെയും നേട്ടങ്ങളെയും സംരക്ഷിക്കാനും സിവിൽ സർവീസിന്റെ അവകാശാനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എൻജിഒ യൂണിയൻ സെക്രട്ടറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും സംഘടിപ്പിച്ച ധർണയിൽ പങ്കാളികളായത് പതിനായിരങ്ങൾ.
സ്ഥലംമാറ്റിക്കളയുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിയെയും അവഗണിച്ച്, അവകാശങ്ങൾക്കായി ആത്മാഭിമാനം പണയം വയ്ക്കില്ലെന്ന പ്രഖ്യാപനമാണ് വ്യാഴാഴ്ച നടന്നത്. സെക്രട്ടറിയറ്റ് ധർണ എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉദ്‌ഘാടനം ചെയ്‌തു.
തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട് അധ്യക്ഷനായി. നോർത്ത് ജില്ലാ പ്രസിഡന്റ് എസ് ശ്രീകുമാർ, സെക്രട്ടറി പി വിനുകുമാർ, സൗത്ത് ജില്ലാ പ്രസിഡന്റ് ജി ഉല്ലാസ് കുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് എം എ അജിത്‌കുമാർ കോഴിക്കോട്ടും സംസ്ഥാന ട്രഷറർ ടി എം ഹാജറ കൊല്ലത്തും സമരം ഉദ്‌ഘാടനം ചെയ്‌തു.
പിഎഫ്ആർഡിഎ നിയമം പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, 12–-ാം ശമ്പളപരിഷ്‌കരണം, ക്ഷാമബത്ത, ഏൺഡ് ലീവ് സറണ്ടർ എന്നിവ ലഭ്യമാക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.









0 comments