print edition ലഹരിമാഫിയയെ എതിർത്തു; അങ്കമാലിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് വെട്ടേറ്റു

അങ്കമാലി: പുളിയനത്ത് ഡിവൈഎഫ്ഐ പ്രവർത്തകരെ വടിവാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ലഹരിമാഫിയയുടെ ശ്രമം. വെട്ടേറ്റ ഡിവൈഎഫ്ഐ പുളിയനം യൂണിറ്റ് പ്രസിഡന്റ് രാഹുൽ രാജു, സെക്രട്ടറി ജിതിൻ ജോസ്, അംഗങ്ങളായ എം കെ മിഥുൻ, എം കെ നിധിൻ, മുൻ യൂണിറ്റ് സെക്രട്ടറി സലിംകുമാർ എന്നിവരെ അങ്കമാലിയിലെയും കറുകുറ്റിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ശനി രാത്രി 10.30നായിരുന്നു സംഭവം. യൂണിറ്റ് യോഗം ചേർന്നശേഷം വീട്ടിലേക്ക് പോകുംവഴിയാണ് പെപ്പർ സ്‌പ്രേ കണ്ണിലേക്ക് അടിക്കുകയും തുടർന്ന് വടിവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. നിഖിൽ സുബ്രൻ, സനീഷ് ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഞ്ചാവുലഹരി മാഫിയാസംഘത്തിനെതിരെ നിലപാട് സ്വീകരിക്കുകയും ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.









0 comments