ഇടുക്കിയിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ചു, അസ്വാഭാവിക മരണത്തിന് കേസ്

ഇടുക്കി: വീട്ടില്‍ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാതശിശു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിയാറന്‍കുടിയിലാണ് സംഭവം. പാസ്റ്ററായ ജോണ്‍സന്റെയും വിജിയുടെയും കുഞ്ഞാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വിശ്വാസ പ്രകാരമാണ് ആശുപത്രിയില്‍ ചികിത്സ തേടാതിരുന്നത് എന്നാണ് വിശദീകരണം.
ആശുപത്രിയിൽ പോകാൻ വാർഡംഗം ഉൾപ്പെടെ നിർബന്ധിച്ചിരുന്നെങ്കിലും ഇവർ കൂട്ടാക്കിയില്ല എന്നും പറയുന്നു. രക്തസ്രാവത്തെതുടർന്ന് അവശയായി കിടന്ന വിജിയെ വാഴത്തോപ്പ് പഞ്ചായത്ത് അധികൃതരും പൊലീസും ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.









0 comments