പുതിയ മെമു അപ്രായോഗികം; വേണാടിലെ തിരക്ക് കൂടും

കൊല്ലം : വേണാട് എക്‌സ്‌പ്രസിലെ തിരക്കിന് പരിഹാരമെന്ന നിലയിൽ റെയിൽവേ അനുവദിച്ച കൊല്ലം– എറണാകുളം മെമു സർവീസ് അപ്രായോഗികമെന്ന് ആക്ഷേപം. വേണാടിന് മുന്പുള്ള കോട്ടയം–കൊല്ലം മെമു നിർത്തലാക്കുന്നതാണ് ആശങ്കയ്‌ക്ക് കാരണം. വൈകിട്ട് തിരുവനന്തപുരത്തേക്കുള്ള വേണാട് എക്‌സ്‌പ്രസിലെ തിരക്ക് വലിയ പരാതിക്ക് ഇടയാക്കിയിരുന്നു. നിലവിൽ വേണാട് എക്‌സ്‌പ്രസ് എറണാകുളം ടൗൺ സ്‌റ്റേഷനിൽ എത്തുന്നത് വൈകിട്ട് 5.20നാണ്. പുതിയ മെമു എറണാകുളത്തുനിന്നും സർവീസ് ആരംഭിക്കുന്നത് 5.40നും. ഇത് കോട്ടയം വരെയുള്ള യാത്രക്കാർക്ക് ആശ്വാസമാവും.









0 comments