എ കെ ജി സെന്ററിന് ഇനി മുതൽ പുതിയ മേൽവിലാസം

തിരുവനന്തപുരം: എ കെ ജി സെന്ററിന് ഇനി മുതൽ പുതിയ മേൽവിലാസം. എ കെ ജി സെന്റർ, സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ്, തിരുവനന്തപുരം 695001 എന്നതാണ് പുതിയ മേൽവിലാസം. 0471 2703333 , 0471 2774500 എന്നിങ്ങനെയാണ് ഫോൺ നമ്പറുകൾ.
മെയ്‌ദിനത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തനം പൂർണമായും പുതിയ എ കെ ജി സെന്ററിലേക്ക് മാറി. ഏപ്രിൽ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചിരുന്നു.
ഡോ. എൻ എസ് വാര്യർ റോഡിലാണ് പുതിയ മന്ദിരം. സംസ്ഥാന കമ്മിറ്റി ഓഫീസ്, യോഗം ചേരാനും വാർത്താസമ്മേളനത്തിനുമുള്ള പ്രത്യേക ഹാളുകൾ, സെക്രട്ടറിയറ്റ് യോഗം ചേരാനുള്ള മുറി, സെക്രട്ടറിയറ്റംഗങ്ങൾക്കും പിബി അംഗങ്ങൾക്കുമുള്ള ഓഫീസ് സൗകര്യങ്ങൾ, അത്യാവശ്യത്തിന് താമസ സൗകര്യം എന്നിവയാണ് മന്ദിരത്തിലുള്ളത്.









0 comments