തിരുവനന്തപുരത്ത് യുവാവ് അമ്മാവനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

deadbody
വെബ് ഡെസ്ക്

Published on Oct 11, 2025, 10:20 AM | 1 min read

തിരുവനന്തപുരം: മണ്ണന്തല അമ്പഴംകോട് മദ്യലഹരിയിൽ യുവാവ് അമ്മാവനെ അടിച്ചു കൊന്നു. പുതുച്ചിയിൽ പുത്തൻവീട്ടിൽ സുധാകരനെ (80) ആണ് സഹോദരിയുടെ മകൻ രാജേഷ് അടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.


മദ്യലഹരിയിലായിരുന്ന രാജേഷ് അമ്മാവൻ സുധാകരനുമായി വാക്കുതർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട സുധാകരൻ്റെ സഹോദരി വിനോദിനി അഞ്ചുദിവസം മുൻപ് മരിച്ചിരുന്നു. ക‍ഴിഞ്ഞ ദിവസമാണ് മരണാനന്തര ചടങ്ങുകൾ നടന്നത്.


ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് രാജേഷ്. അടിപിടി, പടക്കം ഏറ് തുടങ്ങിയ നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്. രാജേഷിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home