ad
Deshabhimani

print edition നെന്മാറ ഇരട്ടക്കൊല: കേസ്‌ ഇന്ന്‌ വീണ്ടും പരിഗണിക്കും

chenthamara jail
വെബ് ഡെസ്ക്

Published on Jul 16, 2026, 12:01 AM | 1 min read

പാലക്കാട്‌: നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ തിരുത്തമ്പാടം സുധാകരൻ (55), അമ്മ ലക്ഷ്‌മി (75) എന്നിവരെ അയൽവാസി ചെന്താമര (ചെന്താമരാക്ഷൻ–60) കൊലപ്പെടുത്തിയ കേസ്‌ കോടതി വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും. ജില്ലാ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സിലിന്റെ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് (പ്രതിക്ക് ലഭിക്കാവുന്ന ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനായി കോടതിക്ക് സമർപ്പിക്കുന്ന രേഖ) പരിഗണിച്ചശേഷമാകും വിധി പ്രസ്‌താവം.


അമിക്കസ് ക്യൂറി നിയോഗിച്ച മൂന്നംഗ അഭിഭാഷക സംഘം ചൊവ്വാഴ്ച ജയിലിലെത്തി പ്രതി ചെന്താമരയെ കണ്ടിരുന്നു. ബുധനാഴ്‌ചയും ഇവര്‍ പ്രതിയുമായി സംസാരിച്ചു. ഇതുസംബന്ധിച്ച മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്‌ച കോടതിയില്‍ സമര്‍പ്പിക്കും. വീഡിയോ കോൺഫറൻസ്‌ വഴിയാകും പ്രതിയെ ഹാജരാക്കുക.


ചെന്താമര കുറ്റക്കാരനാണെന്ന്‌ കഴിഞ്ഞ ദിവസം പാലക്കാട്‌ നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെന്നത്ത്‌ ജോർജ്‌ കണ്ടെത്തിയിരുന്നു. തുടർന്ന്‌ ബുധനാഴ്‌ച ശിക്ഷാവിധിയിൽ വാദം കേട്ടു. പ്രതിക്ക്‌ വധശിക്ഷ നൽകണമെന്ന്‌ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home