ad
Deshabhimani

നെഹ്‌റു ട്രോഫി വള്ളംകളി: ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയ്ക്ക് പ്രാദേശിക അവധി

nehrutrophy
വെബ് ഡെസ്ക്

Published on Aug 20, 2026, 08:18 PM | 1 min read

ആലപ്പുഴ: ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ. 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്.​ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെങ്കിലും പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.


കെഎസ്ആർടിസിക്ക്‌ 
വള്ളംകളി ചാർട്ടേഡ് ട്രിപ്പില്ല


നെഹ്റുട്രോഫി വള്ളംകളി പ്രേമികൾക്ക്‌ ഇത്തവണ നിരാശനൽകി കെഎസ്‌ആർടിസി. വിവിധ ഡിപ്പോകളിൽനിന്ന്‌ ആലപ്പുഴയിലേക്ക് ചാർട്ടേഡ് സർവീസുകൾ ഇത്തവണയില്ല. സാധാരണയായി വള്ളംകളി ദിവസത്തെ തിരക്ക് പരിഗണിച്ച് വിവിധ ഡിപ്പോകളിൽനിന്ന് പ്രത്യേക സർവീസുകൾ ക്രമീകരിച്ച് കാണികളെ ആലപ്പുഴയിലെത്തിക്കാറുണ്ട്.


വള്ളംകളി കാണാൻ ടിക്കറ്റ് ഉൾപ്പടെ നൽകിയാണ് സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് ആളുകളെ ആലപ്പുഴയിൽ എത്തിക്കുന്നത്. വ്യക്തികൾക്കും സംഘടനകൾക്കും ക്ലബുകൾക്കും ചാർട്ടേഡ് ട്രിപ്പ് മുൻകൂട്ടി ബുക്ക്ചെയ്ത് എത്താൻ കഴിയുമായിരുന്നു. എന്നാൽ ഇത്തവണ ഇത്തരം സർവീസുകൾ ഇതുവരെ ക്രമീകരിച്ചിട്ടില്ല. നിലവിലുള്ള സർവീസുകൾ മാത്രമേയുണ്ടാക‍ൂ. വള്ളംകളിയുടെ ടിക്കറ്റ് എടുക്കുന്നതിന് ആലപ്പുഴ ഡിപ്പോയിൽ പ്രത്യേക ടിക്കറ്റ് കൗണ്ടർ തുറക്കും.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home