Deshabhimani

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആ​ഗസ്ത് 22ന്

Boat race pallathuruthy club
വെബ് ഡെസ്ക്

Published on Mar 05, 2026, 05:52 PM | 1 min read

ആലപ്പുഴ : 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആ​ഗസ്ത് 22ന് നടത്താൻ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. എൻടിബിആർ സൊസൈറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഓണാഘോഷ വേളയിൽ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികൾക്കും വിനോദസഞ്ചാരികൾക്കും സഹായകരമാവുമെന്ന് കമ്മിറ്റിയിൽ പൊതുവായ നിർദേശം ഉയർന്നതിനെത്തുടർന്നാണ് തീരുമാനം.


ഇത്തവണത്തെ ജലമേളക്ക് കൂടുതൽ സ്പോൺസർമാരെ കണ്ടെത്താനും നേരത്തേ തന്നെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനും തീരുമാനിച്ചു. സ്പോൺസർഷിപ്പ് ഏതൊക്കെ വിഭാഗത്തിൽ വേണമെന്നും ബജറ്റും തുടർന്നുള്ള യോഗത്തിൽ തീരുമാനിക്കും. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Wild Animal Attack

01

print edition പേവിഷബാധയേറ്റ കാട്ടുപന്നി 3 പേരുടെ വിരലുകൾ കടിച്ചെടുത്തു
Rajasthan By election

02

print edition തദ്ദേശ തെരഞ്ഞെടുപ്പ്‌: രാജസ്ഥാനിൽ ചെങ്കാറ്റ്‌
Congress Ministers

03

print edition മന്ത്രിമാരെയും ട്രാപ്പിലാക്കി
deshabhimani section

Recommended

Deshabhimani
Home