print edition യുവാവിനെ കടലിൽ കാണാതായിട്ട് ഏഴുനാൾ; പൊലീസ് സ്റ്റേഷനിൽ അമ്മയുടെ പ്രതിഷേധം

കടലിൽ കാണാതായ ഗൗതം കൃഷ്ണനെ കണ്ടെത്തുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്‌ചയിൽ പ്രതിഷേധിച്ച് അമ്മ രേഷ്മ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ഇരുന്ന് പ്രതിഷേധിക്കുന്നു
കൊല്ലം: നീണ്ടകരയിൽ മീൻപിടിത്തത്തിനുപോയ ബോട്ട് മറിഞ്ഞ് രണ്ടുപേർ മരിക്കുകയും ഒരാളെ കാണാതാകുകയുംചെയ്ത സംഭവത്തിൽ സർക്കാർ നടപടി നിഷ്‌ക്രിയമായതിൽ വ്യാപക പ്രതിഷേധം. അപകടം നടന്ന് ഏഴുദിവസം പിന്നിട്ടിട്ടും പുത്തൻതുറ കടുവുങ്കൽ ഗൗതം കൃഷ്ണ (26)നെ കണ്ടെത്താനായിട്ടില്ല. ഗൗതം കൃഷ്ണന്റെ അമ്മ രേഷ്മ പ്രതിഷേധവുമായി നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി.
തിരിച്ചിലിന് ആധുനിക സൗകര്യങ്ങൾ ഉപയോഗിക്കാത്തതെന്തെന്ന കുടുംബത്തിന്റെ ചോദ്യത്തിന് ആരും ആവശ്യപ്പെട്ടില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടി. ഇതോടെ രേഷ്മ പൊലീസ് സ്റ്റേഷനുമുന്നിൽ ഇരുന്ന് പ്രതിഷേധിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്സിക്കുട്ടിഅമ്മ പിന്തുണയുമായി എത്തിയതോടെ കൊല്ലം എസിപി എസ് ഷാജിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. തുടർന്ന് തിരച്ചിൽ കൂടുതൽ ഊർജിതമാക്കാമെന് എസിപി ഉറപ്പുനൽകിയതോടെ രേഷ്മ സമരം അവസാനിപ്പിച്ചു.
പതിനാലുപേരുമായി മീൻപിടിത്തത്തിനു പോയ ബോട്ട് 31നാണ് അപകടത്തിൽപ്പെട്ടത്.










0 comments