നെടുമ്പാശേരി വാഹനക്കുരുതി: മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി : നെടുമ്പാശേരിയിൽ മദ്യലഹരിയിൽ 19കാരന് ഓടിച്ച മിനികൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച കേസിൽ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. സംസ്ഥാന എക്സൈസ് കമീഷണർ എസ് സാംബശിവറാവുവാണ് ഉത്തരവിറക്കിയത്.
ആലപ്പുഴ സ്വദേശി സുഹൈൽ സജീവും മറ്റു മൂന്ന് പ്രതികളും ചേർന്ന് മദ്യപിച്ച പാലാരിവട്ടത്തെയും നെടുമ്പാശേരി, വൈറ്റില എന്നിവിടങ്ങളിലെയും ബാറുകളുടെ ലെൈസൻസാണ് സസ്പെൻഡ് ചെയ്തത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ബാർ ലൈസൻസുകൾ കാരണം ബോധിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
വാഹനാപകടം നടന്ന സമയത്തെ മിനികൂപ്പര് കാറിന്റെ വേഗം കണ്ടെത്താന് പൊലീസ് വിദഗ്ധരുടെ സഹായത്തോടെ പരിശോധന നടത്തി. നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലുള്ള കാര് ബുധൻ വൈകിട്ട് ബിഎംഡബ്ല്യു കമ്പനിയുടെ സംഘത്തിന്റെ നേതൃത്വത്തില് പരിശോധിച്ചു. കാറിലെ ഇവന്റ് ഡാറ്റാ റെക്കോഡര് (ഇഡിആര്) ആണ് പരിശോധിച്ചത്. കാറിന്റെ വേഗം, സഞ്ചരിച്ച വഴി എന്നിവയടക്കമുള്ളവ കണ്ടെത്തുകയാണ് ലക്ഷ്യം.









0 comments