Deshabhimani

നെടുമ്പാശേരി വാഹനക്കുരുതി: അമിതവേഗം നിയന്ത്രിക്കാൻ കർശന നടപടി വേണമെന്ന് ഹൈക്കോടതി

Highcourt
വെബ് ഡെസ്ക്

Published on Oct 15, 2026, 04:01 PM | 1 min read

കൊച്ചി : നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. റോഡിലെ അച്ചടക്കവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ആശങ്കയുണ്ടെന്ന് നിരീക്ഷിച്ച കോടതി, അമിതവേഗം കണ്ടെത്താൻ വിദഗ്ധ സംഘത്തെ നിയോഗിച്ച് സംവിധാനം ഒരുക്കണമെന്നും നിർദേശിച്ചു. അമിതവേഗം ഡ്രൈവർമാർക്ക് പ്രോത്സാഹനമാകരുതെന്നും വ്യക്തമാക്കി.


നിലവിലെ ട്രാഫിക് ക്യാമറകൾക്ക് വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താൻ കഴിയുമോയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരെ അധികൃതർക്ക് ഉടനടി നടപടി സ്വീകരിക്കാനാകുമോയെന്നും കോടതി ആരാഞ്ഞു.


അമിതവേഗം നിയന്ത്രിക്കാൻ കോടതികൾ നിരവധി തവണ ഇടപെട്ടിട്ടും ചെറിയ മാറ്റങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. റോഡുകളിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നവരെ നിയന്ത്രിക്കാൻ പ്രായോഗിക നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാരിനോടും ഗതാഗത വകുപ്പിനോടും ആവശ്യപ്പെട്ടു.


അപകടത്തിൽ വാഹനം 200 കിലോമീറ്റർ വേഗത്തിലാണ് ഓടിച്ചിരുന്നത്. വിഷയത്തിൽ പത്ത് ദിവസത്തിനകം മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഹർജി പത്ത് ദിവസത്തിനകം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home