ഛർദ്ദിച്ച മൂന്ന് വയസ്സുകാരിയെക്കൊണ്ട് വസ്ത്രം അഴിപ്പിച്ച് നിലം തുടപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: പത്തനംതിട്ട പ്രമാടത്ത് പനി ബാധിച്ച് ഛർദ്ദിച്ച മൂന്ന് വയസ്സുകാരിയെക്കൊണ്ട് വസ്ത്രം അഴിപ്പിച്ച്, അങ്കണവാടി വർക്കർ നിലം തുടപ്പിച്ചെന്ന മാധ്യമ വാർത്തയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് ആണ് കേസെടുത്തത്. കോന്നി എസ് എച്ച് ഒ, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.








0 comments