Deshabhimani

തമിഴ്നാട്ടിൽ നിന്നുള്ള 25 മത്സ്യതൊഴിലാളികളെ മാലിദ്വീപ് കോസ്റ്റ് ഗാർഡ് തടവിലാക്കി

maldives
വെബ് ഡെസ്ക്

Published on Oct 15, 2026, 05:02 PM | 1 min read

ചെന്നൈ:തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നും മൂന്ന് ബോട്ടുകളിലായി മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ പിടികൂടി തടവിലാക്കി മാലിദ്വീപ് കോസ്റ്റ് ഗാര്‍‍ഡ്. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടുകളും പിടിച്ചെടുത്തു.


ഒക്ടോബര്‍ 13 ന് പുലര്‍ച്ചെ മീൻ പിടിക്കാനായി വ്യത്യസ്ത സംഘങ്ങളിൽ പുറപ്പെട്ടവരാണ്. ഇവര്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചു എന്ന പേരിലാണ് തടവിലാക്കിയിരിക്കുന്നത്.


വിഷയം മാലി ദ്വീപ് സർക്കാരുമായി ഉടനടി ചർച്ച ചെയ്ത് തൊഴിലാളികളുടെ മോചനത്തിന് വഴിയൊരുക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശ്രീലങ്കയുടെയും മാലിദ്വിപിന്റെയും ഭാഗത്തു നിന്നും തൊഴിലാളികൾക്ക് എതിരെ ഇത്തരം നടപടികൾ ആവര്‍ത്തിക്കുന്ന സാഹചര്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home