Deshabhimani

നാളെ കൊണാട് പ്ലേസിൽ

ഡൽഹി പ്രക്ഷോഭത്തിനെതിരെ വ്യാപാരികളെ ഉപയോഗിച്ച് നൽകിയ ഹര്‍ജി കോടതി തള്ളി

delhi high court
വെബ് ഡെസ്ക്

Published on Oct 15, 2026, 05:29 PM | 1 min read

ന്യൂഡൽഹി:വിദ്യാർഥി പ്രക്ഷോഭകര്‍ വ്യാഴാഴ്ച കൊണാട് പ്ലേസിൽ ആഹ്വാനം ചെയ്തിട്ടുള്ള പ്രക്ഷോഭ പരിപാടികൾ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി. പ്രതിഷേധം നിയന്ത്രിക്കുന്നതിനും ക്രമസമാധാനം പാലിക്കുന്നിതിനും നടപടികൾ ആവശ്യപ്പെട്ടു.


കച്ചവട സ്ഥാപനങ്ങൾക്ക് വെല്ലുവിളിയി ഉയര്‍ത്തും എന്നു കാണിച്ച് ഈ മേഖലയിലെ വ്യാപാരികളെ ഉപയോഗിച്ച് കോടതി വഴി വിലക്കാനുള്ള നീക്കമായിരുന്നു. പക്ഷേ കോടതി ആവശ്യം അംഗീകരിച്ചില്ല. കൊണട് പ്ലേസിലെ പാലിക ബസാർ കച്ചവടക്കാരനാണ് പ്രതിഷേധം കാരണം കച്ചവടം തടസ്സപ്പെടുമെന്നും ജീവനോപാധിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ഹർജി നൽകിയത്.


തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ നടപടികളെയും കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടയിൽ പ്രതിഷേധക്കാർ, മാധ്യമപ്രവർത്തകർ എന്നിവരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തതിനെയും ചോദ്യം ചെയ്തുള്ള ഹർജികളിൽ ബുധനാഴ്ച സുപ്രീം കോടതി നോട്ടീസ് അയച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home