Deshabhimani

ചുവന്നുതുടുത്ത് കാലിക്കറ്റ്; നിരവധി കോളേജുകളിൽ എസ്എഫ്ഐക്ക് മിന്നും വിജയം

SFI.jpg
വെബ് ഡെസ്ക്

Published on Oct 15, 2026, 04:57 PM | 1 min read

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്ക് മിന്നും വിജയം. പൊന്നാനി എംഇഎസ് കോളേജും മലപ്പുറം ഫാത്തിമാ കോളേജും യുഡിഎസ്എഫിൽ നിന്ന് തിരിച്ച് പിടിച്ചു.


6 വർഷങ്ങൾക്കു ശേഷം എംഎസ്എഫിൽ നിന്ന് വളാഞ്ചേരി സിപിഎ കോളേജും 2 വർഷങ്ങൾക്ക് ശേഷം കെഎസ്‍യുവിൽ നിന്ന് വയനാട് പഴശ്ശിരാജ കോളേജും 4 വർഷങ്ങൾക്ക് ശേഷം യുഡിഎസ്എഫിന് വളാഞ്ചേരി ലുമിനസ് കോളേജും എസ്എഫ്ഐ തിരിച്ച് പിടിച്ചു.


നിലമ്പൂർ ഗവണ്മെന്റ് കോളേജിൽ മുഴുവൻ സീറ്റും നേടി യൂണിയൻ എസ്എഫ്ഐ തിരിച്ചുപിടിച്ചു. താമരശ്ശേരി ഐഎച്ച്ആർഡി കോളേജ്, കോഴിക്കോട് ഗുരുവായൂരൂപ്പൻ കോളേജ് എന്നിവയും തിരിച്ചുപിടിച്ചു.


ചരിത്രത്തിലാദ്യമായി ഗുരുവായൂരപ്പൻ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ സമ്പൂർണവിജയം നേടുന്ന സംഘടനയായി എസ്എഫ്ഐ.മഞ്ചേരി എൻഎസ്എസ് കോളേജിലും എസ്എഫ്ഐക്ക് മിന്നും വിജയമായിരുന്നു. മലപ്പുറം അൽഷിഫാ കോളേജും എസ്എഫ്ഐ പിടിച്ചെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home