Deshabhimani

അൽബേനിയയിൽ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമാവുന്നു

Albania protests
വെബ് ഡെസ്ക്

Published on Oct 15, 2026, 04:42 PM | 1 min read

ടിറാന:അൽബേനിയയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വിദ്യാര്‍ഥികൾ തുടക്കമിട്ട പ്രക്ഷോഭം രൂക്ഷമാവുന്നു. തലസ്ഥാനമായ ടിറാനയിൽ മൂന്നാം ദിവസവും പൊലീസും വിദ്യാർഥികളും നേര്‍ക്കു നേര്‍ ഏറ്റുമുട്ടി. വിദ്യാഭ്യാസ മന്ത്രായലത്തിന് നേരെ രൂക്ഷമായ കല്ലേറുണ്ടായി. 60 പൊലീസുകാര്‍ ഉൾപ്പെടെ 98 പേര്‍ക്ക് പരിക്കേറ്റു.


സർക്കാർ കെട്ടിടങ്ങൾക്കും ബാങ്കുകൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും നേരെയും ആക്രമണം ഉണ്ടായി. അൽബേനിയയിലെ സംരക്ഷിത തണ്ണീർത്തട പ്രദേശമായ 'വിയോസ-നാർട്ട' ആവാസവ്യവസ്ഥയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറുമായി ബന്ധപ്പെട്ട ആഡംബര ടൂറിസം പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട 'ഫ്ലമിംഗോ മൂവ്മെന്റ്' വിദ്യാര്‍ഥികളും ഏറ്റെടുത്തു.


Related News

നാർട്ട ലഗൂണിൽ കാണപ്പെടുന്ന 'ഫ്ലമിംഗോ' പക്ഷികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നത്. വിദ്യാര്‍ഥി മേഖലയിലെ പരിഷ്കരണങ്ങൾ ഉന്നയിച്ച് രംഗത്തിറങ്ങിയ പ്രക്ഷോഭകര്‍ പരിസ്ഥിതി ആവശ്യത്തിനൊപ്പം ചേര്‍ന്നാണ് ഇപ്പോൾ സമരം നയിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home