Deshabhimani

തുലാവർഷം തുടങ്ങി; തെക്കൻ തമിഴ്നാട് തീരത്തിനും ലക്ഷദ്വീപിനും മുകളില്‍ ചക്രവാതചുഴി

Heavy rain kerala
വെബ് ഡെസ്ക്

Published on Oct 15, 2026, 04:28 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം ആരംഭിച്ചു. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കൻ ഉൾനാടൻ കർണാടക, കേരളം, മാഹി എന്നിവിടങ്ങളിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


അതോടൊപ്പം കാലവർഷം രാജ്യത്തു നിന്ന് ഇന്ന് പൂർണമായും പിൻവാങ്ങിയതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ഉയർന്ന ചക്രവാതചുഴിയാണ് നിലനിൽക്കുന്നത്. തെക്കൻ തമിഴ്നാട് തീരത്തിന് മുകളിൽ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.


തുലാവർഷം തുടങ്ങിയതിനാൽ സംസ്ഥാനത്ത് ഇനി പരക്കെ മഴ കിട്ടും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഓറഞ്ച് അലർട്ടാണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home