ad
Deshabhimani

print edition കേന്ദ്ര സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഐഡി കാർഡ്; 999 രൂപയുണ്ടോ...
ദേശീയ ബോർഡ് അംഗമാകാം

Human rights.jpg
വെബ് ഡെസ്ക്

Published on Aug 21, 2026, 01:30 AM | 1 min read

തിരുവനന്തപുരം: ‘വെറും 999 രൂപ നൽകിയാൽ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആന്റി ക്രൈം കൺട്രോൾ കൗൺസിൽ ദേശീയ ബോർഡ് അംഗമാകാം. 5499 കൊടുത്താൽ സംസ്ഥാന സെക്രട്ടറിയുമാകാം. പ്ലസ് ടു പോലും പാസാകാത്തവർക്ക് ഓണററി ഡോക്ടറേറ്റ് നൽകാനും സംഘങ്ങളുണ്ട്’– സൈബർ ഇടത്തിൽ കേന്ദ്ര സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഐഡി കാർഡ് തട്ടിപ്പ് വ്യാപകമാകുന്നു.


പണം നൽകി നേടുന്ന ഐഡി കാർഡുകൾ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നുംനിയമ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. പ്രധാനമായും സമൂഹമാധ്യമങ്ങൾ വഴിയാണ് ഇടപാടുകൾ. ‘നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി ക്രൈം കൺട്രോൾ കൗൺസിൽ ഇന്ത്യ’ എന്ന സംഘടനയിൽ പണം കൊടുത്ത് അംഗത്വമെടുത്താൽ കേന്ദ്രസർക്കാർ സ്ഥാപനം എന്ന് തോന്നിപ്പിക്കുന്ന ഐഡി കാർഡ്‌ നൽകും.


ഈ കാർഡിൽ കേന്ദ്ര വിജിലൻസ് കമീഷന്റെ ലോഗോയും ഉണ്ട്. സമാനമായി ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ ഇന്റലിജൻസ് ബ്യൂറോ, ഹ്യൂമൻ വെൽഫയർ ആൻഡ് ജസ്റ്റിസ് അസോസിയേഷൻ എന്നിങ്ങനെ തട്ടിപ്പ് നടത്തുന്ന നിരവധി പരസ്യങ്ങളുണ്ട്. ഇ‍ൗ ഐഡി കാർഡ് ഉപയോഗിച്ചാൽ വിഐപി പരിഗണന ലഭിക്കുമെന്നും ദേശീയപാതകളിൽ ടോൾ നൽകേണ്ട എന്നുമൊക്കെയാണ് വാഗ്ദാനം.


1,799 രൂപ നൽകിയാൽ ഇന്ത്യൻ പ്രസ് യൂണിയന്റെ പേരിൽ മാധ്യമ പ്രവർത്തകരുടെ പേരിലുള്ള ഐഡി കാർഡുകളും ലഭിക്കും. വിദ്യാഭ്യാസ യോഗ്യതയൊന്നും പ്രശ്നമല്ലെന്നും പറയുന്നു.


വേൾഡ് കൾച്ചർ പ്രൊട്ടക്ഷൻ കമീഷൻ എന്ന സംഘടനയുടെ പേരിൽ പണം നൽകി ഓണററി ഡോക്ടറേറ്റ്‌ വാങ്ങാമെന്ന പരസ്യം കേരളത്തിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം കാർഡുകൾ വാങ്ങി ദുരുപയോഗിച്ചാൽ വഞ്ചനാക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കും. ആറുമുതൽ മൂന്ന് വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വ്യാജ സംഘടനകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയി
രുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home