എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും: മന്ത്രി ആർ ബിന്ദു

ഫയൽ ചിത്രം
തിരുവനന്തപുരം > എറണാകുളത്ത് എൻസിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്‌യെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
തൃക്കാക്കര കെഎംഎം കോളേജിൽ നടന്ന എൻസിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രണ്ട് ദിവസത്തെ അവധി നൽകിയതിനുശേഷം ക്രിസ്മസ് പിറ്റേന്ന് ക്യാമ്പ് പുനഃരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. എൻസിസി ഡയറക്ടറേറ്റിന്റെ കീഴിലുളള 21 കേരള ബറ്റാലിയൻ എൻസിസി എറണാകുളത്തിലെ സ്കൂൾ/കോളേജ് കേഡറ്റുകൾ പങ്കെടുക്കുന്ന പത്ത് ദിവസത്തെ സംയുക്ത വാർഷികപരിശീലന ക്യാമ്പാണ് കെഎംഎം കോളേജിൽ നടക്കുന്നത്.











0 comments