നാലാം വാർഷിക ആഘോഷങ്ങൾക്ക് ഉജ്വല സമാപനം

ഇത് ജനങ്ങൾ 
നെഞ്ചേറ്റിയ സർക്കാർ

cm pinarayi press meet
വെബ് ഡെസ്ക്

Published on May 24, 2025, 06:58 AM | 2 min read

തിരുവനന്തപുരം : നവകേരളത്തിലേക്ക് പുതുവഴികൾ വെട്ടി മുന്നേറുന്ന ജനകീയ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് ഉജ്വല സമാപനം. പ്രതിബദ്ധതയോടെ വിട്ടുവീഴ്ചയില്ലാതെ, നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിക്കാൻ പതിനായിരങ്ങൾ സമാപന വേദിയായ പുത്തരിക്കണ്ടത്തേക്ക് ഒഴുകിയെത്തി. സാമൂഹിക നീതിയിൽ അധിഷ്ഠിതമായി, സർവതല സ്പർശിയായ വികസനപ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അതിന് തുടർന്നും ജനങ്ങളുടെ പിന്തുണ വേണമെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസം​ഗം അവസാനിപ്പിച്ചപ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ചു.

കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശരിയായ ദിശാബോധം നൽകുന്ന യോഗങ്ങനവകേരളത്തിലേക്ക് പുതുവഴികൾ വെട്ടി മുന്നേറുന്ന ജനകീയ സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് ഉജ്വല സമാപനം. പ്രതിബദ്ധതയോടെ വിട്ടുവീഴ്ചയില്ലാതെ, നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിക്കാൻ ളിൽ പങ്കെടുത്തവരുടെ പ്രതികരണം മികച്ചതായിരുന്നെന്നും തുടർന്ന് നടന്ന റാലികളിലെ ജനപങ്കാളിത്തം കേരളത്തിന്റെ മാറ്റവും പുരോഗതിയും ജനങ്ങൾ സ്വീകരിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വാർഷിക പ്രോഗ്രസ് റിപ്പോർട്ട് ചീഫ് സെക്രട്ടറി എ ജയതിലകിന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച മിഴിവ് ഷോർട്ട് വീഡിയോ മത്സരത്തിലെ വിജയികൾക്ക് മുഖ്യമന്ത്രി അവാർഡുകൾ വിതരണം ചെയ്തു.

സമാപന സമ്മേളനത്തിൽ മന്ത്രി കെ രാജൻ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, മന്ത്രിമാരായ കെ എൻ ബാല​ഗോപാൽ, പി രാജീവ്, സജി ചെറിയാൻ, വി എൻ വാസവൻ, വി ശിവൻകുട്ടി, പി എ മുഹമ്മദ് റിയാസ്, ആർ ബിന്ദു, വീണാ ജോർജ്, എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, ജി ആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, എ എ റഹിം എംപി, എംഎൽഎമാരായ വി ജോയി, കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, ആന്റണി രാജു, സി കെ ഹരീന്ദ്രൻ, കെ ആൻസലൻ, മാത്യു ടി തോമസ്, ഒ എസ് അംബിക, ഡി കെ മുരളി, ജി സ്റ്റീഫൻ, ഐ ബി സതീഷ്, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് ഏപ്രില്‍ 21ന് കാസർകോടാണ് തുടക്കമായത്. വാർഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും എന്റെ കേരളം എന്നപേരിൽ നടക്കുന്ന പ്രദർശന വിപണന മേളകളിൽ വൻ ജനപങ്കാളിത്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Home