ad
Deshabhimani

print edition ദേശീയപാതയിലെ ദൂരപരിധി; സുപ്രീംകോടതി വിധിക്കെതിരെ ഹർജി നൽകുമെന്ന് മന്ത്രി

p k basheer
വെബ് ഡെസ്ക്

Published on Aug 21, 2026, 01:30 AM | 1 min read

തിരുവനന്തപുരം: ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് ഇരുവശത്തേക്കും 40 മീറ്ററിനുള്ളിൽ വീടുകൾക്കും 75 മീറ്ററിനുള്ളിൽ വാണിജ്യസ്ഥാപനങ്ങൾക്കും നിർമാണാനുമതി നൽകരുതെന്ന സുപ്രീംകോടതി വിധിക്കെതിരെ കേരളം ഹർജി നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ സ്ഥലം ഒഴിച്ചിട്ടുകൊണ്ട്‌ കെട്ടിടനിർമാണം സാധ്യമല്ല. ആശങ്ക സുപ്രീംകോടതിയെ നേരിട്ടറിയിക്കും.


നിലവിലെ 45 മീറ്റർ റോഡിനുപുറമെ ഇരുവശത്തും സർവീസ് റോഡ്‌ വേണമെന്നും അതിനോടുചേർന്ന സ്ഥലങ്ങൾ ഒഴിച്ചിടണമെന്നുമാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നത്. ഉത്തരേന്ത്യയിലുണ്ടായ വാഹനാപകടത്തിൽ നിരവധിപേർ മരിച്ചതിനെതുടർന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.


ഉത്തരേന്ത്യയിൽ സർവീസ് റോഡിൽ നിന്ന് എവിടെവെച്ചും ദേശീയപാതയിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും കഴിയുന്ന രീതിയായിരുന്നു. എന്നാൽ കേരളത്തിൽ അടച്ചുകെട്ടിയ നിർമാണരീതിയാണ് സ്വീകരിച്ചത്‌. നിശ്ചിത കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ പ്രവേശനവും പുറത്തുകടക്കലും സാധ്യമാകൂ. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയിൽ സംഭവിച്ചതുപോലുള്ള അപകടസാധ്യത ഇല്ല.


ദേശീയപാത അതോറിറ്റി ശുപാർശ ചെയ്ത ഒട്ടേറെ പുതിയ പദ്ധതികളെയും കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി പ്രസ്താവനയിൽ പ
റഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home