print edition ഞങ്ങളെ കാണാൻ ഇൗ സർക്കാരിനേ കണ്ണുണ്ടായുള്ളൂ

നസീറയും മക്കളും
തിരുവനന്തപുരം
"ഞങ്ങൾക്ക് വീടില്ലായിരുന്നു. ആവശ്യത്തിന് ഭക്ഷണമില്ലായിരുന്നു. ഉടുക്കാൻ നല്ല തുണിയില്ലാത്ത കാലമുണ്ടായിരുന്നു. ഓർക്കാനാഗ്രഹിക്കാത്ത സമയം. നാട്ടുകാരുടെയും കോർപറേഷന്റെയും സഹായംകൊണ്ടുമാത്രം മൂന്ന് ജീവൻ നിലനിന്നുപോയി. ഏതുനിമിഷവും ഇറക്കിവിടുമെന്ന് പേടിച്ച് മറ്റുള്ളവരുടെ ചായ്‌പിൽ മാറിമാറി കഴിഞ്ഞത് 14വർഷമാണ്. മഴ പെയ്‌താൽ വീടിനുള്ളിൽ കുടപിടിച്ചിരിക്കണം. കുട്ടികൾക്ക് പഠിക്കാനാകില്ല. അടച്ചുറപ്പില്ലാത്ത ഒറ്റമുറിക്കുള്ളിൽ രണ്ട് പെൺകുട്ടികളെ തനിച്ചാക്കി ജോലിക്കു പോകാൻ കഴിയാത്ത നിസ്സഹായാവസ്ഥ. വീടും ഭൂമിയുമില്ലാതിരുന്ന ഞങ്ങൾക്ക് തുണയായത് ഇൗ സർക്കാരാണ്. അതിദരിദ്രരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഞങ്ങളും പരിഗണിക്കപ്പെട്ടു'– കണ്ണീരിനെ പുഞ്ചിരിയാക്കി പൂങ്കുളം സ്വദേശി നസീറയും പെൺമക്കളും ചിരിക്കുന്നു.
തിരുവനന്തപുരം കോർപറേഷൻ കണ്ടെത്തിയ 581 കുടുംബങ്ങളിൽ ഒന്ന് നസീറയും മക്കളുമാണ്. മാണിക്കവിളാകത്ത് പല വീടുകളിലായി കഴിഞ്ഞ നസീറയ്ക്ക് പൂങ്കുളത്താണ് വീടുനൽകിയത്.
‘ഇന്ന് രണ്ടു മുറിയും അടുക്കളയും ശുചിമുറിയുമുള്ള മനോഹരമായ വീട് ഞങ്ങൾക്ക് സ്വന്തമായുണ്ട്. അരിയും സാധനങ്ങളും എല്ലാ മാസവും കോർപറേഷൻ വീട്ടിലെത്തിക്കും. സമാധാനമായി പഠിക്കാനാകുന്നു. നല്ലൊരു ജോലി നേടണം'– നസീറയുടെ ഇളയമകൾ ഫർഹാന പറയുന്നു. ആറുവർഷം മുമ്പ് തലയിൽ മുഴ കണ്ടെത്തുകയും ശസ്‌ത്രക്രിയ നടത്തുകയും ചെയ്ത ഫർഹാന ഇന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ്. മൂത്തമകൾ ഫാത്തിമ.









0 comments