ad
Deshabhimani

print edition ഒരുനിമിഷത്തിൽ രക്ഷപ്പെട്ടത്‌ 
2 ബസുകളിലെ യാത്രക്കാർ

KSRTC Passengers Meppadi Landslide

തുരങ്ക പാതയുടെ പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന രക്ഷാപ്രവർത്തകർ (ഇടത്), ബസ് ഡ്രൈവര്‍ അനിൽ വർഗീസും കണ്ടക്ടർ
ലാൽസണും (വലത്)

avatar
സ്വന്തം ലേഖകൻ

Published on Jul 08, 2026, 01:11 AM | 1 min read

കള്ളാടി: മരണത്തിന്റെ വക്കിൽനിന്ന്‌ രണ്ട്‌ കെഎസ്‌ആർടിസി ബസുകളിലെ യാത്രികർ രക്ഷപ്പെട്ടത്‌ ഒരുനിമിഷത്തിന്റെ വ്യത്യാസത്തിൽ. അപകടത്തിന്റെ തൊട്ടുമുന്പും പിന്പുമാണ്‌ മീനാക്ഷിയിലെ ദുരന്തമുഖത്ത്‌ ബസുകൾ എത്തിയത്‌. അതേക്കുറിച്ചോർക്കുന്പോൾ മണിക്കൂറുകൾ കഴിഞ്ഞിട്ടും ബസ്‌ ഡ്രൈവർ താഴെ അരപ്പറ്റ സ്വദേശിയായ ​ഡ്രൈവർ അനിൽ വർഗീസിന്‌ നടുക്കം വിട്ടുമാറിയിട്ടില്ല. കൽപ്പറ്റയിൽനിന്ന്‌ ചൂരൽമലയിലേക്കും തിരിച്ചുമുള്ള രണ്ട്‌ സർവീസുകളാണ്‌ അപകടസമയം മീനാക്ഷിയിലെത്തിയത്‌.


‘ചൊവ്വ രാവിലെ 10.35നാണ് കൽപ്പറ്റ ഡിപ്പോയിൽനിന്ന് ചൂരൽമലയിലേക്കുള്ള കെ എൽ 15– 7316 നമ്പർ ബസ് സർവീസ്‌ ആരംഭിച്ചത്‌. 11.05ന്‌ മേപ്പാടിയിൽനിന്ന്‌ പുറപ്പെടണം. പക്ഷേ അൽപ്പം താമസിച്ചു. 25ഓളം യാത്രക്കാരായിരുന്നു ബസിൽ. 11.15ഓടെയാണ് ബസ് മീനാക്ഷിയിലെത്തുന്നത്. കുറച്ചുമുന്പ്‌ കൽപ്പറ്റയിലേക്കുള്ള ബസ്‌ കടന്നുപോയി. ഞങ്ങൾ പാലത്തിലേക്ക്‌ എത്തുകയാണ്‌. അപ്പോഴാണ്‌ തുരങ്കനിർമാണ ഭാഗത്ത്‌ മണ്ണിടിയുന്നതായി കണ്ടത്‌. ബസ്‌ ഉടൻ നിർത്തി. അതിനിടയിൽ വലിയ ആ ദുരന്തം നടന്നു. അൽപ്പം മുന്പായിരുന്നുവെങ്കിൽ... ’ വാക്കുകൾ പൂർത്തിയാക്കാനാവാതെ അനിൽ വർഗീസ്‌ പറഞ്ഞു. താമരശേരി സ്വദേശിയായ ലാൽസൺ ആയിരുന്നു ബസ് കണ്ടക്ടർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home