Deshabhimani

print edition മലയാളം വിളിച്ചില്ല; സങ്കടം പറഞ്ഞ്‌ ‘നാന’ മടങ്ങി

nana

ഐഎഫ്എഫ്കെ ഉദ്‌ഘാടന ചടങ്ങിൽ സംവിധായകൻ ടി വി ചന്ദ്രനും നാനാ പടേക്കറും കണ്ടുമുട്ടിയപ്പോൾ (ഫയൽ ചിത്രം)

avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Oct 09, 2026, 01:26 AM | 1 min read

‘അഞ്ചരപ്പതിറ്റാണ്ട്‌ നീണ്ട എന്റെ സിനിമാജീവിതത്തിൽ കേരളത്തിലെ ഒരു സംവിധായകനും അഭിനയിക്കാൻ വിളിച്ചിട്ടില്ല’– മൂന്നുവർഷംമുന്പ്‌ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടകനായി എത്തിയപ്പോൾ നാന പടേക്കർ തെല്ലുസങ്കടത്തോടെ പറഞ്ഞ വാക്കുകൾ മലയാളികൾ മറക്കില്ല. നടനെന്ന നിലയിൽ താൻ ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.


താരജാഡയില്ലാതെ കർഷകഹൃദയമുള്ള തനിനാടൻ മനുഷ്യനായിട്ടാണ്‌ അദ്ദേഹം കേരളത്തിലെത്തിയത്‌. 32 വർഷംമുന്പ്‌ ഷൂട്ടിങ്ങിന്‌ വന്നപ്പോഴുള്ള അതേ നാടുതന്നെയാണ്‌ കേരളമെന്നും ഇവിടത്തെ മനുഷ്യർ ഹൃദയംകൊണ്ട്‌ ചിന്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അത്രത്തോളം മലയാളികളെയും കേരളത്തെയും സ്‌നേഹിച്ചിരുന്ന അദ്ദേഹം, അടൂർ ഗോപാലകൃഷ്‌ണനെ സന്ദർശിച്ചപ്പോൾ ‘ഇത്രയുംകാലം ചാൻസ്‌ തരാത്തത്‌ എന്തുകൊണ്ട്‌’ എന്ന സ്‌നേഹത്തോടെയുള്ള പരിഭവവും പങ്കുവച്ചു.


അടുത്ത സിനിമയിൽ അവസരം നൽകണമെന്നും അഭ്യർഥിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന സംവിധായകൻ രഞ്ജിത്തിനോടും റോൾ ചോദിച്ചാണ്‌ അദ്ദേഹം മടങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home