10 വയസുകാരന് ലൈംഗിക പീഡനം: പ്രതിക്ക് 22 വർഷം തടവും പിഴയും

നാദാപുരം: 10 വയസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 22 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. വളയം കുറുവന്തേരി മുക്കിനടുത്ത കല്ലിൽ മഹമൂദി (49)നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മേനോൻ ശിക്ഷിച്ചത്.
2021 ആഗസ്‌ത് 15ന് വിദേശത്തുനിന്ന് നാട്ടിലേക്കുവന്ന പ്രതി ബന്ധുവായ കുട്ടിയെ ആളില്ലാത്ത വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. വിദേശത്തേക്കുകടന്ന പ്രതിക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ ഇറക്കുകയും തിരിച്ചുവന്നപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇൻസ്പെക്ടർമാരായ ജീവൻ ജോർജ്, എ അജീഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.










0 comments