ad
Deshabhimani

പുറകെ നിന്ന് കുത്തി, തനിക്കെതിരെ പ്രചാരണം നടത്തുന്നത് കോൺഗ്രസിലെ ഒരു വിഭാഗം: എൻ ശക്തൻ

N Sakthan

എൻ ശക്തൻ

വെബ് ഡെസ്ക്

Published on May 27, 2026, 10:56 PM | 1 min read

തിരുവനന്തപുരം: തനിക്കെതിരെ പ്രചാരണം നടത്തുന്നത് കോൺഗ്രസിലെ ഒരു വിഭാഗമെന്ന് കോൺഗ്രസ് എംഎൽഎ എൻ ശക്തൻ. പി എ നിയമനവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ നടക്കുന്ന പ്രചരണങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദേഹം. പി എ ആയി നിയമിച്ച ജയദാസ് ഇടതുപക്ഷക്കാരൻ ആണെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. ഇത് പ്രചരണം തീർത്തും തെറ്റാണെന്ന് ശക്തൻ ഫേസ്ബുക്കിൽ കുറിച്ചു.


അന്തരിച്ച ജി കാർത്തികേയൻ നിയമസഭ സ്പീക്കർ ആയിരുന്ന കാലഘട്ടത്താണ് അഗ്രിക്കൾച്ചർ ഓഫീസർ ആയി ജയദാസിനെ നിയമസഭയിൽ നിയമിച്ചത് തുടർന്ന് ഞാൻ സ്പീക്കർ ആയിരുന്ന സമയത്തും അഗ്രികൾച്ചർ ഓഫീസർ ആയി പ്രവർത്തിച്ചു.


ജയദാസ് ഇടത്പക്ഷക്കാരൻ ആണെങ്കിൽ

ജി കാർത്തികേയൻ നിയമസഭയിൽ അഗ്രിക്കൾച്ചർ ഓഫീസർ ആയി നിയമിക്കുമോയെന്നും ശക്തൻ ചോദിക്കുന്നു.


സോഷ്യൽ മീഡിയ വഴി അസത്യപ്രചാരണം നടത്തുന്നവരുടെ ഉദ്ദേശ്യം രാഷ്ട്രീയമായി തന്നെ അപമാനിക്കുക എന്ന് മാത്രമാണെന്നും നെയ്യാറ്റിൻകരയിൽ താൻ സ്ഥാനാർഥി ആകും എന്ന് കേട്ടപ്പോൾ തന്നെ സ്ഥാനാർഥി ആക്കാതിരിക്കാൻ വേണ്ടി ശ്രമിച്ച ചെങ്കൽ പഞ്ചായത്തിലെ ചില നേതാക്കന്മാരാണ് ഈ വിവാദങ്ങൾക്ക് പിന്നിലെന്ന് ശക്തൻ തുറന്നടിച്ചു. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് സാധാരണ 3000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുന്ന പഞ്ചായത്താണ് ചെങ്കൽ എന്നാൽ തെരഞ്ഞെടുപ്പിൽ തനിക്ക് 1000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് അവിടെ നിന്ന് ലഭിച്ചത് ഇതിന് പിന്നിലും ഇതേ ടീമാണ് പ്രവർത്തിച്ചതെന്നും അദേഹം ആരോപിച്ചു.


തന്നെ മന്ത്രി സഭയിലേക്ക് പരിഗണിക്കുമെന്ന് തോന്നിയപ്പോൾ നേതാക്കളെ കണ്ട് മന്ത്രിയാക്കാതിരിക്കാൻ സമ്മർദ്ദം ചെലുത്തിയതും ഇതേ ടീമാണെന്നും ശക്തൻ വെളിപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home