ad
Deshabhimani

print edition സെമിത്തേരി മൃതദേഹത്തിലെ ദുരൂഹത; പൊലീസ്‌ കേസെടുത്തു; കല്ലറ തുറന്ന് പരിശോധിക്കും

kannur kallara
വെബ് ഡെസ്ക്

Published on Jun 23, 2026, 01:18 AM | 1 min read

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പെതിഞ്ഞനിലയിൽ ദുരൂഹനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തും. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ ഇ പ്രേമചന്ദ്രൻ, പേരാവൂർ ഡിവൈഎസ് പി മോഹനചന്ദ്രൻ, കരിക്കോട്ടക്കരി സിഐ എൻ പ്രശാന്ത് എന്നിവർ പള്ളി അധികൃതരുമായി നടത്തിയ ചർച്ചയിലാണ്‌ തീരുമാനം.


കല്ലറയിൽ മൃതദേഹത്തിന് സമാനമായി കണ്ടെത്തിയ വസ്തു മൂന്നാമതൊന്നാണോയെന്ന്‌ ഉറപ്പുവരുത്തണമെന്നാണ്‌ ഇടവകയുടെ ആവശ്യം. വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ ഇക്കാര്യം പൊലീസ്‌ മേധാവികളെ അറിയിച്ചു. പൊലീസ് എഫ്ഐആർ റജിസ്റ്റർചെയ്ത്‌ അന്വേഷണം തുടങ്ങി. സെമിത്തേരിയിൽ പരിശോധനയും നടത്തി. അടുത്ത ദിവസം കല്ലറ തുറന്ന് പരിശോധിക്കും. ഇതിനുള്ള അനുമതിക്കായി കലക്ടർ, എസ്‌പി, ഡിഎംഒ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഉത്തരവ് ലഭിച്ചശേഷം കല്ലറ തുറക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home