print edition സോന പലദിവസങ്ങളിലും പട്ടിണിയായിരുന്നു; കത്തിയത് കാറിന്റെ ഉള്‍വശംമാത്രം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

സോന (ഇടത്), കത്തിക്കരിഞ്ഞ കാറിന്റെ ഉൾവശം (വലത്)
പേരാമ്പ്ര: ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കഴിഞ്ഞ വെള്ളി രാത്രി ഒമ്പതരയോടെ ചെറുവണ്ണൂര്‍ കക്കറ മുക്ക് റോഡിലായിരുന്നു സംഭവം.
കക്കറ മുക്കിലെ പൂവ്വത്തും ചാലില്‍ റിജിന്‍ ലാലിന്റെ ഭാര്യ സോന (28)യാണ് മരിച്ചത്. പൊള്ളലേറ്റ ഭർത്താവ് റിജിൻ ലാൽ (30) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബേൺ ഐസിയുവിൽ ചികിത്സയിലാണ്.
കാറിന്റെ ഉള്‍വശംമാത്രം കത്തിയതിൽ ദുരൂഹതയുണ്ടെന്നും ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും സോനയുടെ അമ്മാവന്‍ സത്യന്‍ പറഞ്ഞു. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ ദുരവസ്ഥ നേരിട്ടതായും പലദിവസങ്ങളിലും പട്ടിണിയായിരുന്നെന്നും സോനയുടെ അമ്മ വസന്തയും പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് മരണാനന്തര ചടങ്ങുകൾക്കുശേഷം പൊലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു. കാർ കത്തി യുവതി മരിച്ചസംഭവത്തിൽ അസ്വാഭാവികതയുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനാഫലവും യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭ്യമായാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പൊലീസ് പറഞ്ഞു.










0 comments