ad
Deshabhimani

print edition പാലക്കാട്‌ 23 കുട്ടികളുടെ ദുരൂഹമരണം; സിബിഐ അന്വേഷിക്കണം: ഹൈക്കോടതി

kerala highcourt
avatar
സ്വന്തം ലേഖിക

Published on Jun 13, 2026, 12:37 AM | 1 min read

കൊച്ചി : പാലക്കാട് ജില്ലയിൽ 13 വർഷത്തിനിടെ 23 കുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചതിൽ തുടരന്വേഷണത്തിന്‌ ഉത്തരവിട്ട്‌ ഹെെക്കോടതി. അതിൽ പന്ത്രണ്ടുകാരിയുടെ മരണത്തിൽ കൊല്ലങ്കോട് പൊലീസ് 2010 ൽ എടുത്ത കേസ് സിബിഐ അന്വേഷിക്കാനും ഉത്തരവിട്ടു. മറ്റുകേസുകളിൽ സിബിഐ പ്രാഥമിക അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നും ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പൊലീസ് ആസ്ഥാനത്തുനിന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവിയിൽനിന്നും കൂടുതൽ വിവരങ്ങൾ തേടാനും സിബിഐക്ക്‌ അനുമതി നൽകി.


കേസ് ഡയറിയടക്കം മുഴുവൻ രേഖകളും പൊലീസ്‌ കൈമാറണം. പന്ത്രണ്ടുകാരിയുടെ മരണത്തിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോർട്ട് ഹൈക്കോടതി പരിശോധിച്ചു. കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കേസ് വീണ്ടും ആഗസ്‌ത്‌ ആറിന് പരിഗണിക്കും.


അസ്വാഭാവിക മരണങ്ങളിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വാളയാർ നീതി സമരസമിതി അംഗങ്ങളാണ്‌ പൊതുതാൽപര്യ ഹർജി നൽകിയത്‌. പാലക്കാട്ടെ വിവിധ പൊലീസ്‌ സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത, കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. വാളയാറിലെ രണ്ടു കേസുകളുടെയും കസബയിലെ ഒരു കേസിന്റെയും അന്വേഷണ പുരോഗതി അറിയിക്കാൻ ഫെബ്രുവരി 19ന് സിബിഐയോട് കോടതി നിർദേശിച്ചിരുന്നെങ്കിലും റിപ്പോർട്ട് കൈമാറിയിട്ടില്ല. വാളയാർ പെൺകുട്ടികളുടെയും മലബാർ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന വി ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട കേസുകളാണിവ.


കെൽസയെ 
കക്ഷിചേർത്തു


കുട്ടികളുടെ അസ്വാഭാവികമരണങ്ങൾക്ക് പിന്നിൽ ചില സാമൂഹിക കാരണങ്ങൾ ഉണ്ടായേക്കാമെന്ന് നിരീക്ഷിച്ച കോടതി, കേസിൽ കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയെ (കെൽസ) കക്ഷിചേർത്തു. കുട്ടികളുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ കെൽസ സമർപ്പിച്ച നിർദേശങ്ങൾ നടപ്പാക്കാനും ഉത്തരവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home