മാധ്യമങ്ങളുടേത് ആത്മവഞ്ചന: എം വി ജയരാജൻ

തളിപ്പറമ്പ്: ചില മാധ്യമങ്ങൾ തന്റെ വാക്കുകൾ തെറ്റായി പ്രചരിപ്പിച്ചത് സിപിഐ എം ജില്ലാസമ്മേളനത്തിൽനിന്ന് ആഗ്രഹിച്ച വാർത്ത കിട്ടാത്തതിനെത്തുടർന്നുള്ള ആത്മവഞ്ചനയാണെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു.
ജില്ലാ സമ്മേളനം സംബന്ധിച്ച വാർത്താസമ്മേളനത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഒരുഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. സിപിഐ എമ്മിനെ തെറ്റായി ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് സത്യസന്ധമായ മാധ്യമപ്രവർത്തനമല്ല. മാധ്യമങ്ങൾ അവരുടെ രാഷ്ട്രീയം സിപിഐ എമ്മിനെതിരെമാത്രം ഉപയോഗിക്കുകയാണെന്നും എം വി ജയരാജൻ പറഞ്ഞു.








0 comments