ഗൂഢാലോചന നടത്തിയവരെ ശിക്ഷിക്കാനായില്ല; 'അവൾക്കൊപ്പം' വേദിയില്‍ എം വി ഗോവിന്ദൻ
ഐഎഫ്എഫ്കെയുടെ മുഖ്യവേദിയായ ടാഗോറിൽ സംഘടിപ്പിച്ച 'അവൾക്കൊപ്പം' ഐക്യദാര്‍ഢ്യ കൂട്ടായ്മയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കുന്നു
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽക്കൊണ്ടു വന്നു ശിക്ഷിക്കുക എന്നത് കേരളത്തിലെ ഓരോരുത്തരുടെയും ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഐഎഫ്എഫ്കെയുടെ മുഖ്യവേദിയായ ടാഗോറിൽ സംഘടിപ്പിച്ച 'അവൾക്കൊപ്പം' ഐക്യദാര്‍ഢ്യ കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽക്കൊണ്ടു വന്ന് ശിക്ഷിക്കാൻ നമുക്ക് പൂർണമായി സാധിച്ചില്ല. ഇത് ജുഡീഷ്യറിയുടെ പരിമിതിയാണ് കാണിക്കുന്നത്. ആ പരിമിതിയെ നമ്മൾ ഗൗരവപൂർവം കാണേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിന്റെ വിധി പ്രസ്താവത്തിന് ശേഷം സംസ്ഥാന സർക്കാർ അതിജീവിതയ്ക്ക് പൂർണപിന്തുണ നൽകുകയും അപ്പീൽ പോകുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഐഎഫ്എഫ്കെ ഉദ്ഘാടന വേദിയിൽ സർക്കാർ അതിജീവിതയ്‌ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിരുന്നു. ഐക്യദാര്‍ഢ്യ സദസിൽ കല സാംസ്കാരിക രംഗത്തെ പ്രമുഖകരും ഡെലിഗേറ്റുകളും പങ്കെടുത്തു.










0 comments