ആർച്ച് ബിഷപ്പിന് ആശംസയുമായി എം വി ഗോവിന്ദനും ഇപിയും

കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി തെരഞ്ഞെടുത്ത ഡോ. വർഗീസ് ചക്കാലയ്‌ക്കലിന് കോഴിക്കോട് ദേവമാതാ കത്തീഡ്രലിലെത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആശംസ നേർന്നപ്പോൾ
കോഴിക്കോട്: കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ഡോ. വർഗീസ് ചക്കാലയ്‌ക്കലിന് ആശംസയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഓശാന ഞായർ ദിനത്തിൽ കോഴിക്കോട് ദേവമാതാ കത്തീഡ്രലിലെത്തിയാണ് എം വി ഗോവിന്ദൻ ആർച്ച് ബിഷപ്പിനെ ഷാളണിയിച്ച് ആശംസകൾ നേർന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസ്, സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് എന്നിവരും ഒപ്പമുണ്ടായിരുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജനും പള്ളിയിലെത്തി ആർച്ച് ബിഷപ്പിന് ആശംസകൾ നേർന്നു.









0 comments