വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയര്‍ത്തും: എം വി ഗോവിന്ദന്‍

mv govindan today
വെബ് ഡെസ്ക്

Published on Mar 10, 2025, 12:45 AM | 1 min read

കൊല്ലം: വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനമാണ് ലക്ഷ്യമെന്നും വികസനരംഗത്ത് ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


'എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യും. വെല്ലുവിളികളെ തരണം ചെയ്ത് പാർടി ശക്തമായി മുന്നോട്ട് പോകും. 17 പുതുമുഖങ്ങളെ ഇത്തവണ സംസ്ഥാന കമ്മിറ്റിയിലെടുത്തു. സമ്മേളനത്തിൽ ആരോ​ഗ്യകരമായ ചർച്ചകൾ നടന്നു. വിമർശനവും സ്വയം വിമർശവും ഇല്ലെങ്കിൽ പാർടിയില്ല. കേന്ദ്ര അവഗണയ്ക്കിടയിലും കേരളം സ്വന്തം കാലിൽ നിൽക്കും'- എം വി ​ഗോവിന്ദൻ പറഞ്ഞു.


'പാര്‍ടിയുടെ ചരിത്രത്തിലെ നാഴികക്കല്ലായി സമ്മേളനം മാറി. ഒറ്റക്കെട്ടായി പുതിയ വെല്ലുവിളികളെ നേരിടുന്നതിന് പാര്‍ടിയെ സജ്ജമാക്കുകയെന്ന ചുമതലായാണ് ഈ സമ്മളനത്തിലൂടെ പാര്‍ടി പ്രഖ്യാപിച്ചിട്ടുള്ളത്. കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയില്‍ ചൂണ്ടികാണിച്ച എല്ലാ പിന്തിരിപ്പന്മാരുടെയും ഒരു മുന്നിണി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പാര്‍ടിക്കുമെതിരായി രൂപപ്പെട്ട് വരികയാണ്.


ഭൂരിപക്ഷവര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയുമെല്ലാം ചേര്‍ന്ന് അവരുടെയെല്ലാം പൊതുശത്രു സിപിഐ എം ആണ് എന്ന് പ്രഖ്യാപിച്ച് നടന്നുവരുന്ന ഈ പ്രചരണ കോലാഹലങ്ങളെയാകെ നമുക്ക് നേരിടേണ്ടതുണ്ട്. ജനങ്ങളുടെ പിന്തുണയോടെ രണ്ടാം ടേം അധികാരത്തില്‍ വന്നതുപോലെ 2026ലെ തെരഞ്ഞെടുപ്പിലും അതിന് മുമ്പ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റം സൃഷ്ടിക്കാനാവണം. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അഭിമുഖീകരിച്ച് മുന്നോട്ടേക്ക്‌ പോകാനാവണം. അതിന് സാധിക്ക ത്തക്കരീതിയിലുള്ള സംഘടനാപരമായ കരുത്ത് നേടിയെടുക്കണം'- എം വി ​ഗോവിന്ദൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home