കള്ളക്കഥകൾ പ്രചരിപ്പിച്ച് മീഡിയ വൺ തുടർച്ചയായി ഇടതുപക്ഷത്തെ ആക്രമിക്കുന്നു: എം വി ​ഗോവിന്ദൻ

cpim on state of emergency
വെബ് ഡെസ്ക്

Published on Jul 11, 2025, 05:55 PM | 1 min read

തിരുവനന്തപുരം: രാജ്യത്ത് മതരാഷ്ട്രമുണ്ടാക്കാനും മറ്റ് മതസ്ഥരെ അന്യരായി കാണുകയും ചെയ്യുന്ന ആശയ പ്രചരണമാണ് ഇവിടെ നടക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജമാ അത്തെ ഇസ്ലാമി നടത്തുന്ന ചാനലാണ് മീഡിയ വൺ.അന്യ മതസ്ഥരോട് ശത്രുതപരമായ നിലപാട് അതിന്റെ ആശയ പ്രത്യയശാസ്ത്രത്തിൽ കൃത്യമായുണ്ടെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.


അതിന്റെ ഭാ​ഗമായി പ്രവർത്തിക്കുന്ന മീഡിയ വൺ തുടർച്ചയായി ഇടതിനെ ആക്രമിക്കുകയാണ്.കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു. ജമാ അത്തെയും യുഡിഎഫും ഐക്യമുന്നണി പ്രസ്ഥാനത്തിന്റെ ഭാ​ഗമായിപോകുന്ന വിഭാ​ഗമാണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. അതിന് അവർ കണ്ടുപിടിച്ച ഉപാധി വണ്ടൂർ മുൻ എംഎൽ എ ആയ സഖാവ് കണ്ണനെയും ആ മണ്ഡലത്തേയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ മുന്നോട്ടുവെച്ചുള്ള പ്രചരണ പ്രവർത്തനം നടത്തിവരിക എന്നതാണ്.


നിയമസഭയിൽ മലപ്പുറം ജില്ലയുടെ മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാനുള്ള ചില ഇടപെടൽ എൻഡിഎഫ് പോലുള്ള ചില സംഘടനകളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് സഖാവ് കണ്ണൻ നിയമസഭയിൽ ഉന്നയിച്ച സബ് മിഷനുമായി ബന്ധ‌പ്പെട്ടാണ് ഈ കള്ള പ്രചാരവേല ഇപ്പോൾ നടത്തുന്നത്.


മതപരമായ വിഭജനം നടത്തി മതനിരപേക്ഷ പാരമ്പര്യം തകർക്കുന്നതിന് ഇടയാക്കുന്ന രീതിക്കാണ് നിയമസഭയിൽ എംഎൽ എ ആയിരുന്ന കണ്ണൻ പരിശ്രമിച്ചത് എന്ന പ്രചരണമാണ് നടത്തുന്നത്. മതപരമായ വിഭജനം നടത്തി മതനിരപേക്ഷ പാരമ്പര്യം തകർക്കുന്നതിന് എതിരെ ഉള്ള സബപ്മിഷനാണ് എൻഡിഎഫ് എന്ന പേരു പറഞ്ഞുകൊണ്ടുതന്നെ ന‌ടത്തിയത്. ആ എൻഡിഎഫ് എന്ന പേര് മാറ്റി മലപ്പുറത്തേയും അതുപോലെ മുസ്ലിം ജനവിഭാ​ഗത്തേയും കടന്നാക്രമിക്കാനുള്ള ശ്രമമാണ് ഇതിലൂടെ മീഡിയ വൺ ന‌ടത്തുന്നത്. മതപരമായ വിഭജനം മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് ഇത് നടത്തുന്നത് എന്നും ​ഗോവിന്ദന് മാഷ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home