print edition സമഗ്ര അന്വേഷണം വേണം: എം വി ഗോവിന്ദൻ

മേപ്പാടി: കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. മണ്ണിടിച്ചിലിൽ പരിക്കേറ്റ് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുരങ്കപാത പദ്ധതി അവസാനിപ്പിക്കണമെന്ന് പറയുന്നത് ശരിയായ സമീപനമല്ല. ഫലപ്രദമായ രീതിയിൽ പദ്ധതി മുന്നോട്ടുപോകണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം. പരിക്കേറ്റവർക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കണം.
മണ്ണിടിച്ചിൽ നടന്ന പ്രദേശത്തിന് സമീപത്ത് താമസിക്കുന്ന ഉന്നതി നിവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആശങ്കയുണ്ട്. ആ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.










0 comments