എല്ലാ പ്രശ്നങ്ങളേയും ഒറ്റക്കെട്ടായി പരിഹരിച്ച് സമ്മേളനത്തിലേക്ക് നീങ്ങുകയാണ്- എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ പാർട്ടിക്കകത്ത് നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങളേയും ഒറ്റക്കെട്ടായി പരിഹരിച്ചുകൊണ്ട് സമ്മേളനത്തിലേക്ക് നീങ്ങുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദൗർബല്യങ്ങളടക്കമുള്ള കാര്യങ്ങളെ വിശദമായി പരിശോധിച്ചാണ് സമ്മേളനങ്ങൾ പൂർത്തീകരിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു
ഇപ്രാവശ്യത്തെ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടിന് പുറമെ നവകേരളത്തിന്റെ പുതുവഴികൾ എന്ന രേഖ പിബി അംഗം പിണറായി വിജയൻ അവതരിപ്പിക്കും. കഴിഞ്ഞ സമ്മേളനത്തിന്റെ ഘട്ടത്തിൽ, നവകേരള വികസന രേഖ സമ്മേളനം വിശദമായി പരിശോധിച്ച് തയ്യാറാക്കിയ ഒന്നാണ്. ആ രേഖയിലെ കാഴ്ചപ്പാടുകൾ നടപ്പാക്കിയതിൽ പുതുസാഹചര്യത്തിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് വിശദമായ ചർച്ച ഉദ്ദേശിക്കുന്നു. അതുവഴി എൽഡിഎഫ് സർക്കാരിന്റെ ദിശാബോധം നിർണയിക്കുന്ന കാഴ്ചപ്പാടുകൾ ഉരുത്തിരിഞ്ഞുവരുമെന്നാണ് പാർട്ടി കാണുന്നത്- ഗോവിന്ദൻ വ്യക്തമാക്കി.









0 comments